കോട്ടയത്ത് ഒരുങ്ങുന്നു കരാട്ടെ ചന്ദ്രൻ; ഭാവനാ സ്റ്റുഡിയോസിൻെറ നായകനായി ഫഹദ്

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫഹദ് ഭാവനാ സ്റ്റുഡിയോസിന്റെ നായകനാകുകയാണ്.

Update: 2026-10-24 09:11 GMT
Editor : geethu | Byline : Web Desk

ബ്ലാക്ക് ബെൽറ്റ് കെട്ടി, ചാടിയടിക്കുന്ന ഫഹദ് ഫാസിൽ! കരാട്ടെ ചന്ദ്രനെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേക്ഷകർ. എന്നാൽ കഴിഞ്ഞ ദിവസം ചിത്രത്തെ കുറിച്ചുള്ള കാര്യമായ അപ്ഡേഷനുകളൊന്നും സിനിമാപ്രേമികൾക്ക് ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കോട്ടയത്ത് നടന്നുവെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്‍റെ കോ-ഡയറക്ടർ ആയിരുന്ന റോയ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ട് 140 ദിവസമെങ്കിലും നീണ്ടുപോകുമെന്നാണ് അറിയുന്നത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫഹദ് ഭാവനാ സ്റ്റുഡിയോസിന്റെ നായകനാകുകയാണ്.

Advertising
Advertising

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', 'ചുരുളി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിജയരാഘവൻ, ജോണി ആന്‍റണി, സുധീഷ്, രൺജി പണിക്കർ, ഗോകുൽ സുരേഷ്, സുരേഷ് കൃഷ്ണ, സ്പടികം ജോർജ്, മനോഹരി ജോയ്, ജയ കുറുപ്പ്, മഞ്ജുശ്രീ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളത്തിൽ വൻ വിജയങ്ങൾ സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്‍റെ പുതിയ പ്രോജക്റ്റായതിനാൽ തന്നെ വളരെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം.

ബാനർ: ഭാവനാ സ്റ്റുഡിയോസ്, നിർമാണം: ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ, സംവിധാനം: റോയ്, രചന: എസ്. ഹരീഷ്, വിനോയ് തോമസ്, ഛായാഗ്രഹണം: രാകേഷ് ഹരിദാസ്, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, കലാസംവിധാനം: വിവേക് കളത്തിൽ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News