ഗോവിന്ദ് വസന്ത മാജിക്ക് വീണ്ടും; 'മെനി മെനി ഹാപ്പി റിട്ടേണ്‍സി'ലെ ആദ്യ ഗാനം പുറത്ത്
ഒരിടവേളയ്ക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി തിരിച്ചെത്തുന്ന ഈ ചിത്രം, നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒരു റോം-കോം ആയിട്ടാണ് ഒരുങ്ങുന്നത്.
അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേണ്‍സി'ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗോവിന്ദ് വസന്തയാണ് സിനിമയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വളരെ യൂത്ത് ഫുള്ളായൊരു ബീറ്റിനോടൊപ്പം നായകന്റെയും നായികയുടെയും പ്രണയം ആഘോഷമാക്കുന്ന ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. വളരെ കളര്‍ഫുള്ളായ ഈ വൈബ് സോങ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് അനുഷ വിശ്വനാഥനാണ്. കൃഷ്ണയും സെബ ടോമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. '96', 'സോളോ', 'മെയ്യഴകന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ സംഗീതത്തില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രേക്ഷകരുടെ ഹൃദയം തൊട്ട സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത.
'ജൂണ്‍', 'മധുരം' എന്നീ സിനിമകള്‍ക്കും 'കേരള ക്രൈം ഫയല്‍സ്' എന്ന ഹിറ്റ് പരമ്പരയ്ക്കും ശേഷമാണ് അഹമ്മദ് കബീര്‍ ഈ ചിത്രം ഒരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി തിരിച്ചെത്തുന്ന ഈ ചിത്രം, നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒരു റോം-കോം ആയിട്ടാണ് അണിയറയിലൊരുങ്ങുന്നത്. പുതുമുഖമായ ലക്ഷ്മി ജ്യോതിഷാണ് ചിത്രത്തിലെ നായിക. കാളിദാസിന്റെ അച്ഛന്‍ കഥാപാത്രമായി ലാല്‍ എത്തുന്നു.
മങ്കി ബിസിനസിന്റെ ബാനറില്‍ ഹസന്‍ റഷീദും അഹമ്മദ് കബീറും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 'മെനി മെനി ഹാപ്പി റിട്ടേണ്‍സി'ന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ നിര്‍മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ്. 'ആട്ടം' എന്ന സിനിമയിലൂടെ മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്‌കാരം നേടിയ മഹേഷ് ഭുവനേന്ദാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത് എന്നത് സിനിമയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. അഹമ്മദ് കബീര്‍ ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ ദൃശ്യമനോഹരമായ ഫ്രെയിമുകള്‍ സമ്മാനിച്ച ജിതിന്‍ സ്റ്റാനിസ്ലാവസ് തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം. അഹമ്മദ് കബീര്‍ - ജിതിന്‍ സ്റ്റാനിസ്ലാവസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോള്‍ ദൃശ്യപരമായി ഏറെ മികച്ചുനില്‍ക്കുന്ന ഒരു സിനിമാനുഭവം പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
കോ-പ്രൊഡ്യൂസേഴ്‌സ്: പൗലോസ് തേപ്പാല, വിനീത കോശി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശരത് കുമാര്‍ കെ.വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാഫി ചെമ്മാട്, കോസ്റ്റ്യൂം: മഷര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ലിറിക്‌സ്: വിനായക് ശശികുമാര്‍, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വി എഫ് എക്‌സ്: ഡിജിബ്രിക്സ്, സ്റ്റില്‍സ്: അര്‍ജുന്‍ തോമസ്, പബ്ലിസിറ്റി ഡിസൈന്‍: റോസ്റ്റഡ് പെപ്പര്‍, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പിആര്‍ഒ: അപര്‍ണ ഗിരീഷ്.