യാഷ് ചിത്രം ‘ടോക്സികി'ൽ സുദേവ് നായരും; ചിത്രങ്ങൾ പുറത്ത്
ചിത്രം അടുത്ത വർഷമാണ് തിയേറ്ററുകളിൽ എത്തുക
ബെംഗളൂരു: സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സികി'ൽ സുദേവ് നായരും. തന്റെ സാമൂഹ്യ മാധ്യമ പേജിലൂടെ യാഷിനൊപ്പമുള്ള ചിത്രം സുദേവ് നായർ പങ്കുവെച്ചു. ചിത്രം അടുത്ത വർഷമാണ് തിയേറ്ററുകളിൽ എത്തുക.
കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറില് വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, ശ്രുതി ഹാസൻ, അക്ഷയ് ഒബ്റോയ്, മലയാളി നടി സംയുക്ത തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഗീതു മോഹൻദാസ് തന്നെയാണ് രചനയും നിർവഹിക്കുന്നത്. 'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
യാഷിന്റെ പിറന്നാളിനോടനുബന്ധിച്ച് ഈ വർഷം ജനുവരിയിൽ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. ഗ്യാങ്സ്റ്റർ ചിത്രമായ ടോക്‌സിക്കിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ്. കന്നഡക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും.