ബോക്‌സ് ഓഫീസ് ഭരിച്ച് ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍; എട്ടാം ദിനം 600 കോടി പിന്നിട്ട് കളക്ഷന്‍

ഒക്ടോബര്‍ 15ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്‌

Update: 2026-10-23 12:30 GMT

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് നായകനായ നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രം 'ജയിലര്‍ 2' തിയേറ്ററുകളില്‍ വന്‍ തരംഗമായി മുന്നേറുന്നു. റിലീസ് ചെയ്ത് എട്ടാം ദിനം പിന്നിടുമ്പോള്‍ ചിത്രം ആഗോളതലത്തില്‍ 606.05 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ നേടിയിട്ടുണ്ട്. വ്യാഴാഴ്ച ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 17.15 കോടി രൂപ നെറ്റ് കളക്ഷന്‍ സ്വന്തമാക്കി.

ഇതുവരെ ഇന്ത്യയിലെ ആകെ ഗ്രോസ് കളക്ഷന്‍ 391.55 കോടിയും വിദേശത്തെ ഗ്രോസ് കളക്ഷന്‍ 214.50 കോടിയുമാണ്. ഇതോടെ ഇന്ത്യയിലെ ആദ്യ വാരത്തിലെ ആകെ നെറ്റ് കളക്ഷന്‍ 334.35 കോടി രൂപയിലെത്തി. വ്യാഴാഴ്ച തമിഴ് പതിപ്പ് 10.75 കോടിയും, തെലുങ്ക് പതിപ്പ് 3.60 കോടിയും, ഹിന്ദി പതിപ്പ് 2.40 കോടിയും കന്നഡ പതിപ്പ് 40 ലക്ഷം രൂപയും കളക്ട് ചെയ്തു.

Advertising
Advertising

വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള ഗ്രോസ് കളക്ഷനില്‍ തമിഴ്നാട്ടില്‍ നിന്ന് 7.50 കോടിയും, ആന്ധ്ര-തെലങ്കാന മേഖലയില്‍ നിന്ന് 4 കോടിയും, കര്‍ണാടകയില്‍ നിന്ന് 3.65 കോടിയും, കേരളത്തില്‍ നിന്ന് 2.20 കോടി രൂപയുമാണ് ലഭിച്ചത്.

ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് ജയിലറുടെ തിരിച്ചുവരവിന്റെ കഥ പറയുന്ന ചിത്രത്തില്‍ രജിനികാന്തിനൊപ്പം മോഹന്‍ലാല്‍, വിനായകന്‍, രമ്യ കൃഷ്ണന്‍, യോഗി ബാബു, വിദ്യാ ബാലന്‍, ജാക്കി ഷ്രോഫ്, ശിവരാജ്കുമാര്‍ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News