ഐസിഎംഎഐ കോഴിക്കോട്-മലപ്പുറം ചാപ്റ്ററിന് ദേശീയതലത്തില്‍ തിളക്കമാര്‍ന്ന നേട്ടം

ബംഗാളിലെ സിലിഗുരിയില്‍ നടന്ന ദേശീയ ചാപ്‌റ്റേഴ്‌സ് മീറ്റ് 2026ല്‍, ഡി കാറ്റഗറിയില്‍ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടി

Update: 2026-06-06 10:11 GMT

കൊല്‍ക്കത്ത: ബംഗാളിലെ സിലിഗുരിയില്‍ നടന്ന ദേശീയ ചാപ്‌റ്റേഴ്‌സ് മീറ്റ് 2026ല്‍, ഡി കാറ്റഗറിയില്‍ ഐസിഎംഎഐ കോഴിക്കോട്-മലപ്പുറം ചാപ്റ്റര്‍ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടി. ബെസ്റ്റ് ചാപ്റ്റര്‍ (എസ്‌ഐആര്‍സി-കാറ്റഗറി ഡി), ഏറ്റവുമുയര്‍ന്ന മെമ്പര്‍ഷിപ്പ് വളര്‍ച്ച, വിസിബിലിറ്റിക്കും ബ്രാന്‍ഡിങ്ങിനുമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവക്കാണ് കോഴിക്കോട്-മലപ്പുറം ചാപ്റ്ററിന് പുരസ്‌കാരം ലഭിച്ചത്.

അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, സ്റ്റാഫ് അംഗങ്ങള്‍, ഐസിഎംഎഐ പ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമായാണ് ഈ അംഗീകാരം ലഭിച്ചതെന്നും കേരളത്തിനും ദക്ഷിണേന്ത്യന്‍ മേഖലക്കും അഭിമാനമായ ഈ നേട്ടം ചാപ്റ്ററിന്റെ പ്രവര്‍ത്തന മികവും സംഘടനാ ശക്തിയും തെളിയിക്കുന്നതാണെന്നും ഐസിഎംഎഐ ഭാരവാഹികള്‍ അറിയിച്ചു.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News