'പകൽ ഇരുട്ടിലാവും'; വരാനിരിക്കുന്നത് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണം; കൂടുതലറിയാം

ഈ അപൂർവ പ്രതിഭാസം കാരണം അന്ന് രാത്രി നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക

Update: 2025-12-14 12:13 GMT

മാഡ്രിഡ്: ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ കടന്നുപോകുമ്പോൾ സൂര്യൻ ഭാഗികമായോ പൂർണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഗ്രഹണം കൗതുകത്തോടെ വീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഗ്രഹണങ്ങളിൽ അപൂർവ്വമായൊരു ഗ്രഹണം 2027ൽ വരാനിരിക്കുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ 2027 ആഗസ്റ്റ് 2ന് ലോകം ഒരു പൂർണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കും. 

ഈ അപൂർവ പ്രതിഭാസം കാരണം അന്ന് രാത്രി നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കുക. 6 മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കും. അതിന്റെ ഉച്ചസ്ഥായിയിൽ, ചന്ദ്രൻ സൂര്യനെ പൂർണമായും മൂടും, താപനില കുറയും, നക്ഷത്രങ്ങളും ഗ്രഹങ്ങളും സന്ധ്യാസമയത്ത് ദൃശ്യമാകും, ലോകം ഇരുട്ടിലേക്ക് വീഴും. ഈ തലമുറയ്ക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം ദർശിക്കാവുന്ന ഗ്രഹണമാണിത്.

Advertising
Advertising

ഗ്രഹണ സമയത്ത് ചന്ദ്രൻ ഭൂമിയിൽ ഒരു ഇരുണ്ട നിഴൽ വീഴ്ത്തും. ഇതിനെ അംബ്ര എന്ന് വിളിക്കുന്നു. ഈ അംബ്ര ഭൂമിയുടെ ഉപരിതലത്തിലൂടെ വേഗത്തിൽ നീങ്ങുന്ന ഒരു ഇടുങ്ങിയ കരഭാഗമാണ്. അംബ്ര നീങ്ങുന്ന പാതയെ അംബ്ര പാത്ത് ഓഫ് ടോട്ടാലിറ്റിയെന്ന്  വിളിക്കുന്നു. ഇത് സാധാരണയായി 100-200 കിലോമീറ്റർ നീളമുള്ളതാണ്. അംബ്ര പാത്തിന്റെ വിസ്തൃതിയിൽ, പകൽ പൂർണമായും ഇരുണ്ടതായിത്തീരുന്നു. ഗ്രഹങ്ങളും നക്ഷത്രങ്ങളും ദൃശ്യമാകുന്നു. 

എവിടെ, എപ്പോൾ ദൃശ്യമാകും?

2027 ആഗസ്റ്റ് 2ന് നടക്കുന്ന ഈ ഗ്രഹണം സ്പെയിൻ, പോർച്ചുഗൽ, വടക്കേ ആഫ്രിക്കയുടെ ചില ഭാഗങ്ങൾ, ഈജിപ്ത്, മൊറോക്കോ, അൾജീരിയ, ലിബിയ, സൗദി അറേബ്യ പോലുള്ള മിഡിൽ ഈസ്റ്റിന്റെ ചില ഭാഗങ്ങൾ തുടങ്ങിയ തെക്കൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിലൂടെയും കടന്നുപോകും. ഏദൻ ഉൾക്കടൽ കടന്നതിനുശേഷം സൊമാലിയയിലൂടെയും തുടർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപസമൂഹത്തിന്റെ വടക്കൻ പവിഴപ്പുറ്റുകളിലൂടെയും കടന്നുപോകും. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇത് ഭാഗികമായായിരിക്കും ദൃശ്യമാകുക. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News