റെസ്‌ലിങ് ഇതിഹാസം ജോൺ സീന വിരമിച്ചു; അവസാനിച്ചത് രണ്ട് പതിറ്റാണ്ടിന്റെ കരിയർ
അവസാന മത്സരത്തിൽ തോൽവിയോടെയാണ് റിങിനോട് വിടപറഞ്ഞത്
വാഷിങ്ടൻ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന റെസ്ലിംഗ് കരിയർ അവസാനിപ്പിച്ച് ഡബ്ലുഡബ്ലുഇ ജോൺ സീന. അവസാന മത്സരത്തിൽ തോൽവിയോടെയാണ് സീന ഡബ്ലുഡബ്ലുഇ റിങിനോട് വിടപറഞ്ഞത്. വാഷിങ്ടൻ ഡിസിയിൽ നടന്ന സാറ്റർഡേ നൈറ്റ്സ് മെയിൻ ഇവന്റിൽ ഗുന്തറാണ് അവസാന മത്സരത്തിൽ സീനയെ വീഴ്ത്തിയത്.
One final goodbye.
— WWE (@WWE) December 14, 2025
Thank YOU, @JohnCena. 🫡 pic.twitter.com/hg8gNpbILG
17 തവണ ലോക ചാമ്പ്യനായ ഇതിഹാസ താരം 20 വർഷത്തിനെ ആദ്യമായാണ് പുറത്താകുന്നത്. റോ, സ്മാക്ക്ഡൗൺ, എൻഎക്സ്ടി താരങ്ങളും പുറത്തു നിന്നുള്ള പ്രമുഖരും പങ്കെടത്ത 16 ഇവന്റിലാണ് ജോൺ സീന അവസാനമായി പങ്കെടുത്തത്. ഡബ്ലു ഡബ്ലു ഇ ഹാൾ ഓഫ് ഫെയിം മിഷേൽ മക്കൂൾ, ട്രിഷ് സ്ട്രാറ്റസ്, കർട്ട് ആംഗിൾ, മാർക്ക് ഹെൻട്രി, റോബ് വാൻഡം തുടങ്ങിയ സീനയുടെ എതിരാളികളെല്ലാം മത്സരം വീക്ഷിക്കാനെത്തിയിരുന്നു.
ഡബ്ലുഡബ്ലുഇയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് ജോൺ സീന. സജീവ റെസ്ലർ കരിയർ അവസാനിപ്പിക്കുമെന്നു സീന നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2000ത്തിൽ തന്റെ 22ാം വയസിൽ റെസ്ലിങ് താരമായി കരിയർ ആരംഭിച്ച സീന 2002ലാണ് ഡബ്ല്യുഡബ്ല്യുഇ കമ്പനിയുമായി കരാറിലെത്തുന്നത്.
ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പ് മൂന്ന് തവണയും റോയൽ റംബിൾ രണ്ട് തവണയും താരം നേടി. 16 സിനിമകളിലും വേഷമിട്ടു. അമേരിക്കയിലെ വെസ്റ്റ് ന്യൂബറിയിൽ 1977 ഏപ്രിലിലായിരുന്നു ജനനം.