അർബുദവും ചികിത്സകളും; ആസ്റ്റർ മിംസ് ഓങ്കോളജി വിഭാ​ഗം തലവൻ ഡോ. കെവി ​ഗം​ഗാധരൻ പറയുന്നു

അർബുദത്തെ പൂർണമായും നശിപ്പിക്കുക, ആവർത്തിക്കാതെ പ്രതിരോധിക്കുക തുടങ്ങിയവ പ്രധാന ലക്ഷ്യങ്ങളാണ്

Update: 2025-02-05 06:30 GMT
Editor : geethu | Byline : Web Desk
Advertising

62 വയസ്സാണ് മാധവിയമ്മയ്ക്ക് പ്രായം. സ്തനാർബുദം തിരിച്ചറിഞ്ഞിട്ട് ഏതാനും ആഴ്ചകളേ ആയുള്ളൂ. രണ്ട് മക്കളാണ് രണ്ട് പേരും ഗള്‍ഫിലാണ്. ഒ.പിയില്‍ ഇരുന്നിട്ട് എന്റെ മുന്നില്‍ വെച്ചാണ് മാധവിയമ്മ രണ്ട് മക്കളേയും വിളിച്ച് അസുഖ വിവരം പറഞ്ഞത്. കാന്‍സറാണല്ലോ, സ്വാഭാവികമായും ആശങ്കയുണ്ടാകും. ആശ്വാസമേകാന്‍ മക്കള്‍ അടുത്തുണ്ടാകണമെന്നത് ആ അമ്മയുടെ ആഗ്രഹമാണ്. അതുകൊണ്ടാണ് മക്കളേയും പേരക്കുട്ടികളേയുമൊക്കെ വിളിച്ച് പെട്ടെന്ന് കാണണമെന്ന ആഗ്രഹം പറഞ്ഞത്. നോക്കാമെന്ന വാക്കില്‍ മക്കള്‍ അമ്മയെ ആശ്വസിപ്പിച്ചു. ആ ആശ്വാസവുമായാണ് മാധവിയമ്മ വീട്ടിലേക്ക് പോയത്. അമ്മയ്ക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കണം, ഒന്നിനും ഒരു കുറവുമുണ്ടാകരുത് ഡോക്ടറേ എന്ന ഔപചാരികമായ ആവശ്യം മക്കള്‍ എന്നോടും പങ്കിട്ടിരുന്നു. വെക്കുന്നതിന് മുന്‍പ് എന്റെ നമ്പറും അവര്‍ വാങ്ങിച്ചു.


രാത്രി ഏതാണ്ട് 9 മണി ആയപ്പോള്‍ എന്റെ ഫോണിലേക്ക് ഒരു കോള്‍. വിദേശ നമ്പറാണ്. അറ്റന്റ് ചെയ്തു. മാധവിയമ്മയുടെ മക്കളാണ്. രണ്ട് പേരുമുണ്ട്.

' എത്ര ദിവസം കിട്ടും ഡോക്ടറേ?' എന്നതായിരുന്നു ആദ്യത്തെ ചോദ്യം. കൃത്യമായി മനസ്സിലാകാഞ്ഞതുകൊണ്ട് എന്ത്?' എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.

' അല്ല, അമ്മയുടെ ജീവന്‍ എത്ര ദിവസം കൂടി കിട്ടും ഡോക്ടറേ?' എന്നതായിരുന്നു വിശദീകരണം. എനിക്കാകെ അരിശം വന്നു. എങ്കിലും ദേഷ്യം പ്രകടിപ്പിക്കാതെ തന്നെ സംസാരം തുടര്‍ന്നു.

' ബ്രെസ്റ്റ് കാന്‍സറാണ്, ആദ്യ സ്റ്റേജാണ്. ചികിത്സിച്ചാല്‍ മാറാവുന്നതേയുള്ളൂ.'

'എന്നാല്‍ പിന്നെ ഞങ്ങള്‍ തിടുക്കപ്പെട്ട് വരേണ്ടതില്ലല്ലോ ഡോക്ടറേ' എന്നായിരുന്നു അപ്പുറത്ത് നിന്നുള്ള മറുപടി.

സംസാരം കുറച്ച് നേരം കൂടി നീണ്ടു. മക്കളെ കാണാന്‍ അമ്മയ്ക്ക് ആഗ്രഹമുണ്ട്. പക്ഷെ ലീവ് കിട്ടാന്‍ പ്രയാസമാണ് എന്നതാണ് മക്കളുടെ പ്രശ്‌നം. ആരെയും കുറ്റം പറയാനൊക്കില്ലല്ലോ?. പക്ഷെ എനിക്ക് അത്ഭുതം തോന്നിയത് ഫോണ്‍ വെക്കുന്നതിന് മുന്‍പ് അവര്‍ പറഞ്ഞ അവസാന വാക്കിലാണ്.

' എന്തൊക്കെ പറഞ്ഞാലും കാന്‍സറല്ലേ ഡോക്ടറേ, എന്തെങ്കിലും വിശേഷത്തിന് സാധ്യതയുണ്ടെങ്കില്‍ കുറച്ച് മുന്‍പേ അറിയിച്ചിക്കേണേ!!'

പ്രേംനസീര്‍ മരിച്ചത് പോലും അറിയാത്ത ആളുകളുള്ള നാട്ടില്‍ കാന്‍സറിനെ കുറിച്ച് ഇപ്പോഴും അജ്ഞത വെച്ച് പുലര്‍ത്തുന്നവരുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ വലിയ ടെന്‍ഷനൊന്നും തോന്നിയില്ല.


ഇത്രയും പറഞ്ഞ് വന്നത് യദൃശ്ചികമാണ്. രണ്ട് പതിറ്റാണ്ട് മുന്‍പ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഓങ്കോളജി വിഭാഗം ആരംഭിക്കുന്ന കാലത്ത് കാന്‍സര്‍ ചികിത്സയെ കുറിച്ചുള്ള പൊതുധാരണ ഏറെക്കുറെ മുകളില്‍ വിവരിച്ച അനുഭവത്തിലെ മക്കളുടേതിന് സമാനം തന്നെയായിരുന്നു. എന്നാല്‍ ആസ്റ്റര്‍ മിംസും കാന്‍സറുമായുള്ള പോരാട്ടത്തിന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഈ അവസ്ഥയ്ക്ക് സമഗ്രമായ മാറ്റം തന്നെ സംഭവിച്ചിട്ടുണ്ട്. ഇന്ന് ഏതാണ്ട് എല്ലാ കാന്‍സര്‍ രോഗാവസ്ഥകള്‍ക്കും ഫലപ്രദമായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുവാന്‍ സാധിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും മികച്ച സെന്ററാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ്. ആഫ്രിക്കയും, യൂറോപ്പും, ഗള്‍ഫ് രാജ്യങ്ങളും ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്ന് പ്രതിവര്‍ഷം നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്ന സ്ഥാപനം എന്ന നിലയിലേക്ക് രണ്ട് പതിറ്റാണ്ട് കാലയളവിനിടയില്‍ ആസ്റ്റര്‍ മിംസിന് വളരാന്‍ സാധിച്ചതില്‍ യാദൃശ്ചികതകളില്ല. ഈ സ്ഥാപനത്തിലെ ഡോക്ടര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ നടത്തുന്ന ആത്മാര്‍ത്ഥവും കഠിനവുമായ പരിശ്രമവും മാനേജ്‌മെന്റ് നല്‍കുന്ന ഉപാധികളില്ലാത്ത പിന്തുണയുമാണ് ഇതിന് കാരണം.

രണ്ട് രീതിയിലാണ് ആസ്റ്റര്‍ മിംസിന്റെ സേവന ശ്രദ്ധേയമാകുന്നത്. ഇതില്‍ ഒന്നാമത്തേത് ഏറ്റവും പ്രഗത്ഭരായ ഡോക്ടര്‍മാരും ഏറ്റവും നൂതനമായ ചികിത്സാ സൗകര്യവും ആസ്റ്റര്‍ മിംസില്‍ സജ്ജീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. ലോകത്ത് അവതരിപ്പിക്കപ്പെടുന്ന എല്ലാ ചികിത്സാപരമായ പുരോഗതികളും ട്രെന്റുകളും ഞങ്ങള്‍ നിരന്തരം പഠനവിധേയമാക്കിക്കൊണ്ടേയിരിക്കുന്നു. ഇതില്‍ ഏറ്റവും ഫലപ്രാപ്തിയുള്ളത് എന്ന് ഉറപ്പ് വരുത്തപ്പെടുന്ന ചികിത്സാ രീതികളും ഉപകരണങ്ങളും സമയനഷ്ടമില്ലാതെ രോഗികള്‍ക്കായി ലഭ്യമാക്കുവാന്‍ നിരന്തര പരിശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. രണ്ടാമത്തേത് ചികിത്സാപരമായ ചെലവിലുള്ള കുറവാണ്. സാധാരണക്കാര്‍ക്ക് പോലും പ്രാപ്യമാകുന്ന രീതിയിലുള്ള ചികിത്സാ ചെലവ് ലഭ്യമാക്കുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അതിനായി നിരന്തരമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ചികിത്സാ ചെലവിലെ കുറവിന് പുറമെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടേയും സഹായവും ഞങ്ങള്‍ ലഭ്യമാക്കുന്നു.

കാന്‍സര്‍ ചികിത്സാരംഗത്ത് നിലവില്‍ ലഭ്യമായ എല്ലാ ചികിത്സാ വിഭാഗങ്ങളുടേയും സേവനം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏത് വിഭാഗം രോഗാവസ്ഥയായാലും ഏറ്റവും മികച്ച ചികിത്സ നല്‍കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു. ഒരേ സമയം തന്നെ ഒന്നിലധികം വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംയോജിതമായ ചികിത്സ നല്‍കുന്നതിനും ആസ്റ്റര്‍ മിംസിന് സാധിക്കുന്നു. ഞങ്ങളുടെ പ്രധാനപ്പെട്ട കാന്‍സര്‍ ചികിത്സാ വിഭാഗങ്ങളെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

മെഡിക്കല്‍ ഓങ്കോളജി

കാന്‍സര്‍ ചികിത്സയില്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന വിഭാഗമാണ് മെഡിക്കല്‍ ഓങ്കോളജി വിഭാഗം. രോഗനിര്‍ണയം, മരുന്ന് ഉപയോഗിച്ചുള്ള രോഗ ചികിത്സ തുടങ്ങിയവയാണ് പ്രധാനമായും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പ്രാഥമിക ഘട്ടത്തിലെ രോഗനിര്‍ണ്ണയ പരിശോധനകള്‍, രോഗത്തിന്റെ ഘട്ടം നിര്‍ണയിക്കല്‍ തുടങ്ങിയവയെല്ലാം തീരുമാനിക്കപ്പെടുന്നത് ഈ വിഭാഗത്തിന്റെ നേതൃത്വത്തിലാണ്. കാന്‍സറിനെ പ്രതിരോധിക്കുക, കീമോതെറാപ്പി, ഹോര്‍മോണ്‍ തെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി, ഇമ്യൂണോ തെറാപ്പി മുതലായവ രീതികളിലൂടെ ചികിത്സ നിര്‍ണയിക്കുക, സാന്ത്വന പരിചരണം നല്‍കുക, തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളാണ്. മേല്‍ പറഞ്ഞ ചികിത്സാ രീതികളില്‍ റേഡിയേഷന്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി മുതലായവയ്ക്ക് പ്രാധാന്യം വരുന്ന സന്ദര്‍ഭങ്ങളില്‍ അതത് മേഖലകളിലെ വിദഗ്ദ്ധരുടെ സഹകരണം ഉറപ്പ് വരുത്തേണ്ടതും മെഡിക്കല്‍ ഓങ്കോളജിയുടെ ഉത്തരവാദിത്തമാണ്.

സര്‍ജിക്കല്‍ ഓങ്കോളജി

കാന്‍സര്‍ രോഗ ചികിത്സയില്‍ ശസ്ത്രക്രിയയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന മേഖലയാണ് സര്‍ജിക്കല്‍ ഓങ്കോളജി. കാന്‍സര്‍ മുഴകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുക, കാന്‍സര്‍ പടര്‍ന്ന് പിടിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യുക, രോഗനിര്‍ണ്ണയാവശ്യത്തിനായി ബയോപ്‌സി ചെയ്യുക തുടങ്ങിയവയെല്ലാം സര്‍ജിക്കല്‍ ഓങ്കോളജിയുടെ പരിധിയില്‍ ഉള്‍പ്പെടും. ആസ്റ്റര്‍ മിംസിലെ സര്‍ജിക്കല്‍ ഓങ്കോളജിയിലെ സര്‍ജന്മാര്‍ അതിനൂതന ചികിത്സാ രീതികളായ റോബോട്ടിക് സര്‍ജറി, ലാപ്പറോസ്‌കോപ്പിക് സര്‍ജറി തുടങ്ങിയവയില്‍ പ്രാവീണ്യം കരസ്ഥമാക്കിയവരാണ്.

ഹെഡ് ആൻഡ് നെക്ക് ഓങ്കോസര്‍ജറി

തലയിലെയും കഴുത്തിലെയും കാന്‍സര്‍ രോഗത്തിന്റെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും നേതൃത്വം നല്‍കുന്ന വിഭാഗമാണിത്. വായ, തൊണ്ട, ശ്വാസനാളം, തൈറോയിഡ് ഗ്രന്ഥി, ഉമിനീര്‍ ഗ്രന്ഥി, ശ്വാസനാളം തുടങ്ങിയ മേഖലകളിലെയെല്ലാം കാന്‍സര്‍ രോഗത്തിന് പ്രധാനമായും ചികിത്സ നല്‍കുന്നത് ഹെഡ് ആൻഡ് നെക്ക് ഓങ്കോസര്‍ജന്റെ നേതൃത്വത്തിലാണ്. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയകള്‍, തുടങ്ങിയവയെല്ലാം ഇവര്‍ അനുയോജ്യമായ സാഹചര്യങ്ങളില്‍ തീരുമാനിക്കും.

ഹെമറ്റോ ഓങ്കോളജി

രക്താര്‍ബുദവുമായി ബന്ധപ്പെട്ട ചികിത്സകള്‍ നടത്തുന്ന വിഭാഗമാണ് ഹെമറ്റോ ഓങ്കോളജി. ഇതില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ചികിത്സയ്ക്ക് പുറമെ കുഞ്ഞുങ്ങള്‍ക്കായി പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി എന്ന പ്രത്യേക വിഭാഗവുമുണ്ട്. ഇരുവിഭാഗങ്ങളിലും പ്രാവീണ്യം നേടിയ ഡോക്ടര്‍മാരുള്ള കേരളത്തിലെ തന്നെ അത്യപൂര്‍വം സെന്ററുകളില്‍ ഒന്നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ്.


ഓര്‍ത്തോപീഡിക് ഓങ്കോളജി

അസ്ഥികളെ ബാധിക്കുന്ന കാന്‍സറിനുള്ള ചികിത്സ നല്‍കുന്ന വിഭാഗമാണ് ഓര്‍ത്തോപീഡിക് ഓങ്കോളജി വിഭാഗം. ശസ്ത്രക്രിയാ രീതിയും റേഡിയേഷന്‍ രീതിയും കീമോതെറാപ്പിയുമെല്ലാം ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍ണയിക്കുവാനും അതിലൂടെ രോഗിയെ സുഖപ്പെടുത്തുവാനും ഈ വിഭാഗത്തിന് സാധിക്കുന്നു.

പീഡിയാട്രിക് ഓങ്കോളജി

കാന്‍സര്‍ ചികിത്സയില്‍ ഏറ്റവും നിര്‍ണായകമായ വിഭാഗങ്ങളിലൊന്നാണ് പീഡിയാട്രിക് ഓങ്കോളജി വിഭാഗം. ജനനസമയം മുതല്‍ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കുഞ്ഞുങ്ങളെ ബാധിക്കുന്ന വിവിധ തരം കാന്‍സറുകളെ ചികിത്സിക്കുവാന്‍ ഈ വിഭാഗത്തിന്റെ സഹായം ഉപയോഗപ്പെടുത്തുന്നു.


റേഡിയേഷന്‍ ഓങ്കോളജി

കാന്‍സര്‍ ചികിത്സാ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട ശാഖകളില്‍ ഒന്നാണിത്. കാന്‍സര്‍ കോശങ്ങളെ റേഡിയേഷന്‍ ഉപയോഗിച്ച് നശിപ്പിക്കുന്ന സാധ്യതകളാണ് ഈ മേഖല ഉപയോഗപ്പെടുത്തുന്നത്. കാന്‍സറിനെ പൂര്‍ണമായും നശിപ്പിക്കുക, കാന്‍സര്‍ ആവര്‍ത്തിക്കാതെ പ്രതിരോധിക്കുക, വേദനയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

കേരളത്തിലെ തന്നെ ഏറ്റവും മികച്ചതും സമഗ്രമായതുമായ കാന്‍സര്‍ ചികിത്സാ കേന്ദ്രമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലേത്. കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാമേഖലകളും പരസ്പര സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് അതുകൊണ്ട് തന്നെ രോഗിയെ ബാധിച്ചിരിക്കുന്ന കാന്‍സര്‍ രോഗവും രോഗിയുടെ അവസ്ഥയും എന്ത് തന്നെയായാലും ഏറ്റവും വേഗത്തില്‍ അതത് മേഖലകളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സഹായം ലഭ്യമാക്കുവാനും ചികിത്സ നല്‍കുവാനും സാധിക്കുന്നു എന്നതാണ് ഞങ്ങളുടെ ടീമിന്റെ മികവ്. കാന്‍സറിന് ചികിത്സ തേടുമ്പോള്‍ ഓര്‍മിക്കേണ്ട പ്രധാന കാര്യവും അത് തന്നെയാണ്, കാന്‍സര്‍ ഒരു രോഗമല്ല, വിവിധങ്ങളായ അനേകം രോഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു രോഗസഞ്ചയത്തെ പൊതുവില്‍ വിളിക്കുന്ന പേരാണ് കാന്‍സര്‍ എന്നത്. എല്ലാ രോഗത്തിനും ഏറ്റവും മികച്ച ചികിത്സ നല്‍കുന്ന ഡോക്ടര്‍മാര്‍ ഉള്ള ഇടമാണ് ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സാ സെന്റര്‍.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News