കെട്ടിടങ്ങൾ സുരക്ഷിതമാക്കാം; നല്ല ലക്ഷണമൊത്ത റൂഫിങ്ങുമായി ലക്സ്യൂം റൂഫിങ്
ഏത് കാലാവാസ്ഥയിലും കെട്ടിടങ്ങളെ സുരക്ഷിതമാക്കാനുള്ള ദീർഘകാല പ്രതിവിധിയാണ് ലക്സ്യൂം റൂഫിങ് ഷീറ്റുകൾ
കടുത്ത വെയിലും കനത്ത മഴയും മാറി മാറി വരുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, പ്രത്യേകിച്ച് വീടിന്റെ കാര്യത്തിൽ? വേനലിൽ ചുട്ടു പൊള്ളിയും മഴയിൽ ചോർന്നൊലിച്ചും മേൽക്കൂരകൾ മലയാളികളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചെറിയ ചെറിയ തുള്ളികളിൽ തുടങ്ങി പെരുവെള്ളമായി വരുന്ന ചോർച്ചയെ തടഞ്ഞു നിർത്താൻ പലമാർഗങ്ങൾ സ്വീകരിച്ച് പരാജയപ്പെട്ടവരാണ് നമ്മൾ. അവിടെയാണ് ലക്സ്യൂം റൂഫിങ് ഷീറ്റുകൾ രക്ഷകരാകുന്നത്. ഏത് കാലാവാസ്ഥയിലും കെട്ടിടങ്ങളെ സുരക്ഷിതമാക്കാനുള്ള ദീർഘകാല പ്രതിവിധിയാണ് ലക്സ്യൂം റൂഫിങ് ഷീറ്റുകൾ.
ശുദ്ധമായ സ്റ്റീലുപയോഗിച്ചുള്ള നിർമാണവും ഉന്നതനിലവാരമുള്ള നൂതന പെയിന്റ് ടെക്നോളജിയും ലക്സ്യൂം റൂഫിങ് ഷീറ്റുകളെ മാർക്കറ്റിലെ ഒന്നാം സ്ഥാനക്കാരാക്കുന്നു. തുരുമ്പിനെ പ്രതിരോധിക്കാൻ കഴിവുള്ള ഈ റൂഫിങ് ഷീറ്റുകൾക്ക് വ്യത്യസ്ത കാലാവസ്ഥകളെ അതിജീവിക്കാനുള്ള കരുത്തുമുണ്ട്.
മിഴിവുറ്റ നിറങ്ങളിൽ ലഭ്യമാക്കിയിരിക്കുന്ന ലക്സ്യൂമിന്റെ റൂഫിങ് ഷീറ്റുകൾ ഓരോ നിർമിതിയെയും ലക്ഷണമൊത്തതാക്കുന്നു. കൂടുതൽ കാലം ഈട് നിൽക്കുന്ന കരുത്തും ക്വാളിറ്റിയുമുള്ള ട്രാഫോർഡ്, ക്ലാഡിങ് ഷീറ്റുകളുടെ ശ്രേണിയാണ് ലക്സ്യൂമിനെ വേറിട്ടതാക്കുന്നത്.
എന്തുകൊണ്ട് ലക്സ്യൂം?
കടുത്ത വെയിലും മഴയുമുള്ള കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാകുന്ന തരത്തിലാണ് ഇവയുടെ നിർമാണം.
തുരുമ്പിനെ പ്രതിരോധിക്കാനുള്ള ശേഷി മറ്റേതൊരു റൂഫിങ് ഷീറ്റിനെക്കാളുമുള്ളത് കൊണ്ട് ഇടയ്ക്കിടെ ഉള്ള അറ്റകുറ്റ പണികളുടെ ആവശ്യമില്ല. അലുമിനിയം-സിങ്ക് കളർ കോട്ടഡ് ഷീറ്റുകളായത് കൊണ്ട് തന്നെ ക്വാളിറ്റിയിലും കാഴ്ചയിലും മുന്നിട്ടു നിൽക്കുന്നു ലക്സ്യൂം റൂഫിങ് ഷീറ്റുകൾ.
ഇതിന്റെ നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്ന അതിനൂതന പെയിന്റ് ടെക്നോളജി, നിറങ്ങൾ തിളക്കത്തോടെ നിലനിർത്തുന്നത് കൊണ്ട് തന്നെ വർഷങ്ങൾ കഴിഞ്ഞാലും പുതുമ നഷ്ടപ്പെടുത്തില്ല. ഒരിക്കൽ മേൽക്കൂരയിൽ ഇവ വിരിച്ച് കഴിഞ്ഞാൽ പിന്നെ 15 വർഷത്തേക്ക് ചൂടിനെയും ചോർച്ചയെയും മെയിന്റെനൻസിനെയും പറ്റി വ്യാകുലപ്പെടേണ്ടതില്ല.
ആധുനിക സാങ്കേതി വിദ്യയിൽ നിർമാണം
6 ക്രസ്റ്റ് ഡബിൾ റിബ്ഡ് ട്രപിസോയിഡൽ, 5 ക്രസ്റ്റ് ഡബിൾ റിബ്ഡ് ട്രപിസോയിഡൽ ഘടനകൾ ഷീറ്റുകൾക്ക് കരുത്തേകുന്നു. 0.35 എംഎം, 0.40 എംഎം, 0.45 എംഎം, 0.50 എംഎം എന്നിങ്ങനെയാണ് ഷീറ്റുകളുടെ കനം. 550 എംപിഎ യിൽ കൂടുതൽ കരുത്തുണ്ട് ഓരോ ഷീറ്റുകൾക്കും. AZ 70GSM, AZ 150GSM എന്നീ സബ്സ്ട്രേറ്റ് മാസ് കോട്ടിങ്ങുകളിൽ ഷീറ്റ് ലഭ്യമാണ്. ആർഎംപി, എസ്എംപി, പിവിഡിഎഫ്, എസ്ഡിപി പെയിന്റിങ് രീതികളാണ് ഉപയോഗിച്ചിരിക്കുന്നത്. ഷീറ്റുകളുടെ ഇരുവശങ്ങൾക്കും സുരക്ഷയൊരുക്കുന്ന തരത്തിൽ സവിശേഷമായ കോട്ടിങ് പ്രക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് - 9778557752
വെബ്സൈറ്റ്: https://luxume.in/