ആലപ്പുഴയില്‍ സ്ത്രീയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു; അയല്‍വാസിയായ യുവാവ് ഒളിവില്‍
പുളിന്താഴ സ്വദേശി വനജയാണ് മരിച്ചത്
Update: 2025-04-16 04:31 GMT
ആലപ്പുഴ: അരൂക്കുറ്റിയിൽ സ്ത്രീയെ ചുറ്റികകൊണ്ട് തലക്കടിച്ചു കൊന്നു.പുളിന്താഴ സ്വദേശി വനജയാണ് മരിച്ചത്. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന അയൽവാസിയായ വിജീഷ് ഒളിവിലാണ്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.
തലക്ക് പരിക്കേറ്റ നിലയിലാണ് വനജയെ കണ്ടെത്തുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ഒളിവിലുള്ള വിജീഷിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.