സഞ്ജിത്ത് വധക്കേസ് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് പരാതി; രണ്ട് എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
കാവിൽപ്പാട് സ്വദേശി മുഹമ്മദ് ഇല്യാസ്, ചടനാംകുറിശ്ശി സ്വദേശി ഇസ്മായിൽ എന്നിവരാണ് പിടിയിലായത്
Update: 2025-05-15 06:31 GMT
പാലക്കാട്: ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ.കാവിൽപ്പാട് സ്വദേശി മുഹമ്മദ് ഇല്യാസ്, ചടനാംകുറിശ്ശി സ്വദേശി ഇസ്മായിൽ എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടിയത്.
കേസിലെ രണ്ടാം സാക്ഷിയെയാണ് ഇരുവരും പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചത്. സാക്ഷിയുടെ വീട്ടിലേക്കെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം നല്‍കാമെന്ന് ഇരുവരും വാഗ്ദാനം നല്‍കിയെന്നും സാക്ഷിയുടെ കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.