തൃശൂരില്‍ യുദ്ധവിരുദ്ധ റാലി തടഞ്ഞ് പൊലീസ്

യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകരായ 10 പേര്‍ കരുതല്‍ തടങ്കലില്‍

Update: 2025-05-10 11:48 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തൃശൂർ: തൃശൂരില്‍ യുദ്ധവിരുദ്ധ റാലി തടഞ്ഞ് പൊലീസ്. യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകരായ 10 പേരെ കരുതൽ തടങ്കലിലെടുത്തു. തൃശൂർ സാഹിത്യ അക്കാദമി പരിസരത്തുവെച്ചായിരുന്നു പൊലീസ് റാലി തടഞ്ഞത്.

പരിപാടി തുടങ്ങുന്നതിന് മുൻപാണ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരിപാടി തടയുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും യുദ്ധത്തിലേക്ക് പോകരുതെന്നും സമാധാനമാണ് വേണ്ടത് എന്നും പറഞ്ഞുകൊണ്ട് യുദ്ധവിരുദ്ധ ജനകീയമുന്നണി പ്രവര്‍ത്തകർ റാലി നടത്താൻ തീരുമാനിച്ചത്. റാലി നടത്തുന്നതിന് അനുമതി നല്‍കിയാല്‍ ക്രമസമാധാനത്തെ ബാധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News