110 രൂപക്കും 210 രൂപക്കുമാണോ പെട്രോൾ അടിക്കാറുള്ളത്? എങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കാം...

നിശ്ചിത സംഖ്യക്ക് ഇന്ധനം നിറക്കുന്നതിന് പകരം ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്

Update: 2025-12-15 12:28 GMT
Editor : Lissy P | By : Web Desk

മുംബൈ: പെട്രോൾ പമ്പുകളില്‍ നിന്ന് 100 രൂപയ്ക്ക് പകരം 110 രൂപയോ 120 രൂപയോ പെട്രോളോ ഡീസൽ നിറയ്ക്കുന്നവരെ നാം കാണാറുണ്ട്.ചിലർ 500 രൂപയ്ക്ക് പകരം 495 രൂപക്കായിരിക്കും പെട്രോള്‍ അടിക്കാറുള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അലോചിച്ചിട്ടുണ്ടോ..

100, 50, 150 തുടങ്ങിയ കൃത്യമായ സംഖ്യകളാണ് പമ്പിൽ അഡ്ജസ്റ്റ് ചെയ്ത് വെയ്ക്കുന്നതെന്നാണ് ഇങ്ങനെ ഇന്ധനം നിറക്കുന്നതിന് പ്രധാന കാരണം.എന്നാല്‍110 രൂപക്കും 120 രൂപക്കും പെട്രോള്‍ അടിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ലെന്ന് പറയുന്ന പമ്പ് ജീവനക്കാരുടെ വിഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.  ഹരിയാനയിലെ പെട്രോൾ പമ്പിൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

Advertising
Advertising

വീഡിയോയുടെ തുടക്കത്തിൽ,എന്തുകൊണ്ടാണ് ഉപഭോക്താക്കൾ കൂടുതലും 110 രൂപ, 210 രൂപ അല്ലെങ്കിൽ 310 രൂപ എന്നിങ്ങനെ ഇന്ധനം നിറക്കുന്നതെന്ന് ഒരു ജീവനക്കാരൻ തന്റെ സഹപ്രവർത്തകനോട് ചോദിക്കുന്നു. ആളുകൾ തട്ടിപ്പുകളെ ഭയന്നാണ് ഇത് ചെയ്യുന്നതെന്നെന്ന് അദ്ദേഹം മറുപടി നല്‍കുന്നു. കബളിപ്പിക്കപ്പെടുന്നില്ലെന്ന്ഉറപ്പാക്കാന്‍ ഉപഭോക്താക്കൾക്കായി രണ്ട് വഴികളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

നിശ്ചിത സംഖ്യക്ക് ഇന്ധനം നിറക്കുന്നതിന് പകരം ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്. ഇതിൽ ആദ്യത്തേത് പെട്രോളിന്റെ സാന്ദ്രതയാണ് (density). പെട്രോളിന് 720നും 775നും ഇടയിലുള്ള സാന്ദ്രത ഉണ്ടായിരിക്കണം.ഡീസലിനാകട്ടെ 820നും 860നും ഇടയിലുള്ള സാന്ദ്രത വേണം. ഇന്ധനവും പരിശുദ്ധിയെയും അതിൽ മായം കലർന്നിട്ടുണ്ടോ എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങൾ നിറക്കുന്ന ഇന്ധനങ്ങൾക്ക് ഈ അളവിൽ സാന്ദ്രത ഉണ്ടോ എന്ന് ആദ്യം പരിശോധിക്കുക.

മറ്റൊന്ന് ശ്രദ്ധിക്കേണ്ടത് മീറ്ററിലാണ്. എല്ലാവരും മീറ്റർ 0 ആണോ എന്ന് മാത്രമായിരിക്കും ശ്രദ്ധിക്കുക. പക്ഷേ യഥാർഥത്തിൽ 0 കഴിഞ്ഞതിന് ശേഷം അടുത്ത സംഖ്യ ഏതാണെന്നതിലാണ് കാര്യം.0 കഴിഞ്ഞ് 5ന് പകരം നേരെ 10,12 ,15 എന്നീ സംഖ്യകളിലേക്ക് മീറ്റർ പോകുകയാണെങ്കിൽ മെഷീനിൽ കൃത്രിമം നടന്നതിന്റെ സൂചനയാണെന്നും babamunganathfillingstationഎന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു.110 രൂപയോ 210 രൂപയോ പോലുള്ള തുകകൾ തെരഞ്ഞെടുക്കുന്നതിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നും മെഷീനെ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News