പ്രവാസി വെൽഫെയർ അംബേദ്കർ ക്വിസ് സംഘടിപ്പിക്കുന്നു

ഏപ്രിൽ 14നാണ്‌ ഓൺലൈൻ ക്വിസ്

Update: 2025-04-12 17:24 GMT
പ്രവാസി വെൽഫെയർ അംബേദ്കർ ക്വിസ് സംഘടിപ്പിക്കുന്നു
AddThis Website Tools
Advertising

റിയാദ്: ഭരണഘടന ശില്പിയായ ഡോ. അംബേദ്കറിന്റെ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി വെൽഫെയർ ക്വിസ് പ്രോഗ്രാമും സെമിനാറും സംഘടിപ്പിക്കുന്നു. ഏപ്രിൽ 14ന് നടക്കുന്ന ഓൺലൈൻ ക്വിസ് പരിപാടി രാത്രി 8:30ന് ആരംഭിക്കുന്നതാണ്.

റിയാദിലും പരിസര പ്രദേശങ്ങളിലുമുള്ള വിദ്യാർഥികൾക്കും മുതിർന്നവർക്കും പ്രായഭേദമന്യേ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനം നേടുന്നവർക്ക് സിറ്റി ഫ്‌ളവർ പ്രായോജകരായ സമ്മാനം നൽകുന്നതാണ്. 18 ന് വൈകുന്നേരം 7 മണിക്ക് മലസ് അൽമാസ് റസ്റ്റോറന്റിൽ നടക്കുന്ന സെമിനാറിൽ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്യും.

റിയാദിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നേതാക്കൾ സെമിനാറിൽ സംബന്ധിക്കുന്നതാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാനും ഡോ. അംബേദ്കറിന്റെ ജീവിതം പുതുതലമുറക്ക് മുമ്പിൽ അനാവരണം ചെയ്യാനും വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

Web Desk

By - Web Desk

contributor

Similar News