സാങ്കേതിക വിദ്യയ്ക്കൊപ്പം വളരാം; തിരുച്ചി എൻഐടിയുടെ ടെക്നോ-മാനേജീരിയൽ ഫെസ്റ്റ് 20ന്

ടെക് ക്ലബുകളും വിവിധ വകുപ്പുകളും ഭാ​ഗമാകുന്ന പ്രദർശനമേളയിൽ നിക്ഷേപകരും പങ്കെടുക്കും

Update: 2025-02-17 09:13 GMT
Editor : geethu | Byline : Web Desk
Advertising

മൂന്ന് വർഷങ്ങൾക്ക് മുമ്പ് നിർമിത ബുദ്ധി എന്നത് അധിമാർക്കും പരിചിതമല്ലാത്ത പദമായിരുന്നു. മൂന്ന് വർഷങ്ങൾക്കിപ്പുറം തൊഴിലിടങ്ങൾ മുതൽ സകല മേഖലകളിലും നിർമിത ബുദ്ധിയുടെ സഹായം ഉപയോ​ഗപ്പെടുത്തുന്ന പുതിയ അന്തരീക്ഷത്തിലാണ് ലോകം. സാങ്കേതിക വിദ്യ അത്രയും വേ​ഗം മാറി കൊണ്ടിരിക്കുകയാണ്. സമൂഹത്തെ പുതുക്കി പണിയുന്ന ഈ അതിവേ​ഗ മാറ്റത്തിന്റെ മിടിപ്പ് അടുത്തറിയാൻ ആ​ഗ്രഹമുണ്ടോ? അതിനുള്ള അവസരമാണ് തിരുച്ചി എൻഐടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)യിൽ നടക്കുന്ന അന്താരാഷ്ട്ര ടെക്നോ മാനേജീരിയൽ ഫെസ്റ്റായ പ്ര​ഗ്യാൻ.

ഫെബ്രുവരി 20 മുതൽ 23 വരെ തിരുച്ചി എൻഐടിയിൽ നടക്കുന്ന പ്ര​ഗ്യാനിൽ സാങ്കേതിക-മാനേജിരീയൽ ലോകത്തെ പുതുപുത്തൻ ട്രെൻഡുകളും സാധ്യതകളും മറ്റും ചർച്ചയാകും, ആശയങ്ങൾ ആവേശമാകും.

പനോപ്റ്റിക; ബ്രെയ്ക്ക് ദ കോഡ് (Panoptica: Break The Code) എന്ന പ്രമേയമാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ടെക്നോ-മാനേജീരിയൽ ഫെസ്റ്റിവലായ പ്ര​ഗ്യാന്റെ 21-ാമത്തെ പതിപ്പ് അവതരിപ്പിക്കുന്നത്.പനോപ്റ്റിക; ബ്രെയ്ക്ക് ദ കോഡ് (Panoptica: Break The Code) എന്ന പ്രമേയമാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ടെക്നോ-മാനേജീരിയൽ ഫെസ്റ്റിവലായ പ്ര​ഗ്യാന്റെ 21-ാമത്തെ പതിപ്പ് അവതരിപ്പിക്കുന്നത്പനോപ്റ്റിക; ബ്രെയ്ക്ക് ദ കോഡ് (Panoptica: Break The Code) എന്ന പ്രമേയമാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ ടെക്നോ-മാനേജീരിയൽ ഫെസ്റ്റിവലായ പ്ര​ഗ്യാന്റെ 21-ാമത്തെ പതിപ്പ് അവതരിപ്പിക്കുന്നത്





കാണാ‍ൻ അനവധി, അറിയാനും

സാങ്കേതിക വിദ്യ, മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് നിരവധി ഇവന്റുകളും വർക്ക്ഷോപ്പുകളും, ടോക്കുകളും, ശില്പശാലകളും, എന്റർടെയ്ൻമെന്റ് ഇവന്റുകളുമാണ് ഫെസ്റ്റിൽ സംഘടിപ്പിക്കുന്നത്. കൂടാതെ മേഖലയുമായി ബന്ധപ്പെട്ട നിരവധി പ്രമുഖർ ആശയങ്ങളും അറിവുകളും പങ്കുവെക്കാനെത്തും.

വിദ്യാർഥികൾക്ക് അവരുടെ പഠനകാലയളവിലെ സാങ്കേതിക നിർമിതികൾ പ്രദർശിപ്പാക്കാനുള്ള അവസരമാണ് പ്ര​ഗ്യാനിലെ ഓപ്പൺഹൗസ്‍ എന്ന പ്രദർശനമേള ഒരുക്കുന്നത്. ടെക് ക്ലബുകളും വിവിധ വകുപ്പുകളും ഭാ​ഗമാകുന്ന പ്രദർശനമേളയിൽ നിക്ഷേപകരും പങ്കെടുക്കും. ഹാർ‍ഡ്‌വെയർ ഹെക്കത്തോണായ സംഘം, ടെക്നിക്കൽ മത്സരമായ ഇ​ഗ്നീയം എന്നിവ പ്ര​ഗ്യാന്റെ മുഖ്യ ആകർഷണങ്ങളാണ്. മാനേജ്മെന്റ്, കോഡിങ്, ഹാർ‍ഡ്‌വെയർ, റോബോട്ടിക്സ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ നടക്കുന്ന ഇവന്റുകളിലും വർക്ക്ഷോപ്പുകളിലും പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും പങ്കെടുക്കും. ക്രോസ് ഫയറിൽ ഇന്ത്യയിലെ പ്രശസ്ത രാഷ്ട്രീയ വ്യക്തിത്വങ്ങൾ സാമൂഹിക-സാമ്പത്തിക മേഖലയിലെ അവരുടെ കാഴ്ചപാടുകളും അറിവുകളും പങ്കുവെക്കും. 

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News