ചാർജറും പവർ ബാങ്കുമോർത്ത് ടെൻഷനടിക്കേണ്ട; കിടിലൻ ഫീച്ചറും വമ്പൻ ബാറ്ററിയുമായി പോക്കോ X8 സീരീസ് വിപണിയിൽ: ലോഞ്ച് ഓഫറുകൾ അറിയാം

ഇന്ത്യയിലാദ്യമായി സ്നാപ്ഡ്രാഗൺ 6 Gen 5 പ്രൊസസറുമായാണ് Poco X8 ലോഞ്ച് ചെയ്തിരിക്കുന്നത്

Update: 2026-09-05 14:49 GMT

വമ്പൻ സിലിക്കൺ-കാർബൺ ബാറ്ററികളും അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി പോക്കോ എക്സ്8 (POCO X8), പോക്കോ എക്സ്8 പവർ (POCO X8 Power) എന്നീ രണ്ട് മോഡലുകൾ ഇന്ത്യയിൽ പുറത്തിറങ്ങി. മികച്ച പെർഫോമൻസും ദീർഘനേരത്തെ ബാറ്ററി ലൈഫും ഉറപ്പുനൽകുന്ന ഈ ഫോണുകളുടെ പ്രധാന സവിശേഷതകൾ അറിയാം. 

പോക്കോ എക്സ്8 മോഡലിന്റെ അടിസ്ഥാന വില ₹29,999 രൂപയും എക്സ്8 പവറിന്റെ വില ₹35,999 രൂപയുമാണ്. ബാങ്ക് ഓഫറുകളും ലോഞ്ച് കൂപ്പണുകളും ഉപയോഗിക്കുമ്പോൾ യഥാക്രമം ₹26,999, ₹32,999 എന്നീ ഓഫർ വിലകളിൽ ഇവ സ്വന്തമാക്കാം. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽപ്പന.

Advertising
Advertising

ഡിസ്‌പ്ലേയുടെ കാര്യത്തിൽ രണ്ട് ഫോണുകളിലും 6.83 ഇഞ്ച് 1.5K അമോലെഡ് (120Hz റിഫ്രഷ് റേറ്റ്, 3,500 nits ബ്രൈറ്റ്‌നസ്) സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. ഡോൾബി വിഷൻ, HDR10+ സപ്പോർട്ടുകളുള്ള ഡിസ്‌പ്ലേയ്ക്ക് സംരക്ഷണമൊരുക്കാൻ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 നൽകിയിട്ടുണ്ട്. കൂടാതെ വെള്ളവും പൊടിയും പ്രതിരോധിക്കാൻ IP66, IP68, IP69, IP69K റേറ്റിങ്ങുകളും ഫോണുകൾക്കുണ്ട്.

ബാറ്ററിയിലും ചാർജിങ്ങിലുമാണ് രണ്ട് ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. പോക്കോ എക്സ്8 പവറിൽ 10,000mAh ബാറ്ററിയും 100W അതിവേഗ ചാർജിങ്ങും 27W റിവേഴ്സ് ചാർജിങ്ങുമാണുള്ളത്. എന്നാൽ പോക്കോ എക്സ്8-ൽ 9,000mAh ബാറ്ററിയും 67W ചാർജിങ്ങും 22.5W റിവേഴ്സ് ചാർജിങ്ങും ലഭിക്കും. വലിയ ബാറ്ററി കാരണം എക്സ്8 മോഡലിന് 226 ഗ്രാമും പവർ മോഡലിന് 229 ഗ്രാമുമാണ് ഭാരം.

പ്രൊസസ്സറിലും ക്യാമറയിലും മാറ്റങ്ങളുണ്ട്. പോക്കോ എക്സ്8 പവറിൽ ഇന്ത്യയിലാദ്യമായി സ്നാപ്ഡ്രാഗൺ 6 Gen 5 ചിപ്‌സെറ്റും (12GB വരെ റാം, 256GB സ്റ്റോറേജ്), 50MP OIS മെയിൻ ക്യാമറയ്ക്കൊപ്പം 8MP അൾട്രാവൈഡ് ലെൻസും 32MP സെൽഫി ക്യാമറയുമാണുള്ളത്. പോക്കോ എക്സ്8-ൽ സ്നാപ്ഡ്രാഗൺ 6s Gen 4 പ്രൊസസ്സറും, 50MP OIS മെയിൻ ക്യാമറയ്ക്കൊപ്പം 2MP ഡെപ്ത് സെൻസറും 16MP സെൽഫി ക്യാമറയും വരുന്നു.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസ് 3യിലാണ് രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്. 4 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും പോക്കോ ഉറപ്പുനൽകുന്നുണ്ട്. ഡ്യുവൽ സ്റ്റീരിയോ സ്‌പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഐആർ ബ്ലാസ്റ്റർ, എൻഎഫ്‌സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - അരീജ മുനസ്സ

Similar News