ഐഫോണ്‍ 18, 2027ലെത്തും; പക്ഷേ...

വില തന്നെയാകും ആപ്പിള്‍ പ്രേമികളെ അമ്പരപ്പിക്കുന്ന ഘടകം.

Update: 2026-10-17 11:05 GMT

ന്യൂഡൽഹി: സെപ്തംബര്‍ ഇവന്റില്‍ ഐഫോൺ 18 പ്രോ സീരീസും ഫോൾഡബിൾ ഐഫോൺ ഡ്യുവോയും പുറത്തിറക്കിയ ആപ്പിൾ, ബേസ് മോഡലായ 'ഐഫോൺ 18' അവതരിപ്പിച്ചിരുന്നില്ല. 2027ല്‍ എത്തുമെന്ന് അറിയിച്ചതല്ലാതെ കൂടുതല്‍ കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ അടുത്ത വർഷം മാർച്ചിൽ ഫോണ്‍ എത്തുമെന്ന വാര്‍ത്തകള്‍ സജീവമാകുകയാണ്.

വില തന്നെയാകും ആപ്പിള്‍ പ്രേമികളെ അമ്പരപ്പിക്കുന്ന ഘടകം. ആപ്പിളിന്റെ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും വിലകൂടിയ ബേസ് മോഡലായിരിക്കുമിതാണ് റിപ്പോര്‍ട്ടുകള്‍. 

ഐഫോൺ 17 ഇന്ത്യയിൽ 79,900 രൂപയിലാണ് പുറത്തിറങ്ങിയതെങ്കിലും, നിലവിൽ ഇതിന്റെ ഔദ്യോഗിക വില 99,900 രൂപയായി ഉയർന്നിട്ടുണ്ട്.  എന്നാൽ ഐഫോൺ 18ന് ഇന്ത്യയിൽ 1,10,990 രൂപ മുതൽ 1,19,990 രൂപ വരെ വില വന്നേക്കാം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതായത് ഇന്ത്യയിൽ ബേസ് മോഡലിന്റെ വില ഒരു ലക്ഷം രൂപ കടക്കാനാണ് സാധ്യത.

Advertising
Advertising

സ്റ്റാൻഡേർഡ് ഐഫോണിനൊപ്പം ഐഫോൺ 18ഇ, ഐഫോൺ എയർ 2  എന്നിവയും അടുത്ത വർഷം മാർച്ചിൽ എത്തിയേക്കും. ഫോണിന്റെ ഉൽപ്പാദനം ഈ വർഷം നവംബർ അവസാനത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നത്. എങ്കിലും, ലോഞ്ച് തീയതിയോ വിലയോ സംബന്ധിച്ച് ആപ്പിൾ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഐഫോൺ 17ലേതുപോലെ 6.3 ഇഞ്ച് എൽടിപിഒ ഒഎൽഇഡി ഡിസ്‌പ്ലേ തന്നെയായിരിക്കും ഐഫോൺ 18ലും ഉണ്ടാവുക. സ്‌ക്രോളിംഗും ആനിമേഷനുകളും കൂടുതൽ സുഗമമാക്കാൻ 120Hz റിഫ്രഷ് റേറ്റും ഉണ്ടാകും. 

ആപ്പിളിന്റെ പുതിയ A20 ചിപ്‌സെറ്റായിരിക്കും ഫോണിന് കരുത്തേകുക. മികച്ച പ്രകടനവും ബാറ്ററി ലൈഫും നൽകും. മെമ്മറി ശേഷിയിലും അപ്‌ഗ്രേഡുകൾ ഉണ്ടാകും. 9GB റാം, 12GB റാം വരെ പ്രതീക്ഷിക്കാം. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് തന്നെയായിരിക്കും പിന്നിൽ നൽകുക. ആപ്പിളിന്റെ സ്വന്തം C2 മോഡം, പുതിയ കളർ ഓപ്ഷനുകൾ, എന്നിവയും ഐഫോൺ 18-ൽ പ്രതീക്ഷിക്കാം. അനാവരണ ചടങ്ങിലെ ആപ്പിള്‍ തങ്ങളുടെ ഫീച്ചറുകള്‍ പുറത്തുവിടാറുള്ളൂ. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News