പുതുപൊന്നാനിയിൽ വീട്ടിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ

ഛോട്ടാ ഹക്കീം എന്ന പേരിൽ അറിയപ്പെടുന്ന ഹക്കീമാണ് പിടിയിലായത്

Update: 2026-01-13 10:17 GMT

മലപ്പുറം: മലപ്പുറം പുതുപൊന്നാനിയിൽ വീട്ടിൽ കഞ്ചാവ് വളർത്തിയ യുവാവ് പിടിയിൽ. പൊന്നാനി സ്വദേശി ഹക്കീമാണ്പിടിയിലായത്. ബാത്‌റൂമിൽ ഒളിപ്പിച്ച നിലയിലാണ് പതിനഞ്ചലധികം കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. കഞ്ചാവ് വിൽപ്പനക്കാരേയും ഉപയോഗിക്കുന്നവരെ കുറിച്ചുമുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പൊന്നാനി പൊലീസാണ് പരിശോധന നടത്തിയത്. 'ഛോട്ടാ ഹക്കീം' എന്ന പേരിൽ അറിയപ്പെടുന്ന ഹക്കീമാണ് പിടിയിലായത്. എട്ടുവർഷം മുമ്പ് അപകടത്തിൽ വലത് കാൽപാദം നഷ്ടപ്പെട്ട ഹക്കീം അതിന് ശേഷം ലഹരി കച്ചവടം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News