പൂര നഗരിയിൽ ഇനി കലാപൂരം; സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തുടക്കം, മീഡിയവൺ പവലിയന്‍ തുറന്നു

മീഡിയവൺ പവലിയന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു

Update: 2026-01-13 13:00 GMT

തൃശൂര്‍: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരി തെളിയും.  തൃശൂർ തേക്കിൻകാട് മൈതാനിയിലെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. സ്വർണക്കപ്പ് കലോത്സവ നഗരിയിൽ എത്തിയതോടെ ആവേശം വാനോളമാണ്. 

കലോത്സവത്തിന്റെ സമ്പൂർണ്ണ കവറേജിന് സജ്ജമായിരിക്കുകയാണ് മീഡിയവൺ സംഘവും. വിവിധ വേദികളിൽ നിന്നുള്ള കലോത്സവ കാഴ്ചകൾ മീഡിയവൺ പ്രേക്ഷകരിലേക്ക് എത്തിക്കും. മീഡിയവൺ പവലിയന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയെത്തിയ സ്വർണ്ണക്കപ്പിന് കലോത്സവ നഗരിയിൽ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. മന്ത്രിമാരും പൗരപ്രമുഖരും വിദ്യാർത്ഥികളും പങ്കെടുത്ത സാംസ്കാരിക ഘോഷയാത്ര തൃശ്ശൂരിന്റെ സാംസ്കാരിക പെരുമ വിളിച്ചോതുന്നതായി. രാവിലെ 10 മണിയോടുകൂടി തന്നെ രജിസ്ട്രേഷൻ തുടങ്ങിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥികളുടെ ആദ്യ സംഘത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നല്‍കി. 

നാളെ പൊതു വിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നത്തോടെയാണ് കലോത്സവത്തിന് തുടക്കം ആവുക. കേന്ദ്രമന്ത്രി സുരേഷ് ഗോപി, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു തുടങ്ങിയവർ പങ്കെടുക്കും

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News