മീഡിയവൺ നിർമിതി പുരസ്കാർ 2025 പ്രഖ്യാപിച്ചു

ഗ്രീൻ ആർകിടെക്ചർ പയനീർ അവാർഡ് ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകൾ നിർമിച്ചു നൽകുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിൻറെ അമരക്കാരന് പത്മശ്രീ ഡോ.ശങ്കറിന്‌

Update: 2025-12-14 15:48 GMT

കോഴിക്കോട്: മീഡിയവൺ നിർമിതി പുരസ്കാർ 2025 പ്രഖ്യാപിച്ചു. ആർക്കിടെക്ട്സ്, ബിൽഡേസ്, ഡിസൈനേസ്, ഇൻവെസ്റ്റേഴ്സ്, ഇൻഡസ്ട്രി പ്രൊഫഷണൽസ് തുടങ്ങി നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനമേഖലകളിലുള്ളവരെയാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. നിർമാണ-വ്യവസായ മേഖലയിൽ നവീനവും സുസ്ഥിരവും ട്രെൻഡിയുമായ ആശയങ്ങളും വിഷനും നടപ്പാക്കിയ ഇൻഡസ്ട്രി ലീഡേഴ്‌സിനെയാണ് പുരസ്കാരത്തിനായി മീഡിയവണിന്റെ പാനൽ തെരഞ്ഞെടുത്തത്

ബിസിനസ് രംഗത്തെ അതികായരെ ആദരിച്ച് മീഡിയവൺ അവാർഡുകൾ നൽകിയിട്ടുണ്ടെങ്കിലും ആദ്യമായാണ് നിർമാണ മേഖലയിലുള്ളവർക്ക് മാത്രമായി പുരസ്‌കാരം നൽകുന്നത്. ഗ്രീൻ ആർകിടെക്ചർ പയനീർ അവാർഡ് ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദവീടുകൾ നിർമിച്ചു നൽകുന്ന ഹാബിറ്റാറ്റ് ഗ്രൂപ്പിൻറെ അമരക്കാരന് പത്മശ്രീ ഡോ.ശങ്കറിനാണ്. 2025ലെ ബെസ്റ്റ് വിഷനറി ബിൽഡർ ബ്രാൻഡ് പുരസ്‌കാരത്തിന് അസെറ്റ് ഹോംസും അർഹരായി.

Advertising
Advertising

ബെസ്റ്റ് ടെംപ്‌കോർ ടെക്‌നോളജി 3 ലെയർ ടിഎംടി സ്റ്റീൽ ബാർസ് പുരസ്‌കാരം മിനാർ ട്രൂപ്പ് ഓഫ് കമ്പനീസിന്റെ ടെംപ്‌കോർ എഫ് ഇ 550 ഡി ബ്രാൻഡിനും ബെസ്റ്റ് റൂഫിങ് ഷീറ്റ് ബ്രാൻഡിനുള്ള പുരസ്‌കാരം Luxume Roofingനും ആണ്. Best Trusted Furniture Brand പുരസ്‌കാരം നേടിയിരിക്കുന്നത് Exotic Furniture നാണ്.

Best Luxury Flooring Brand, Mermer Italia- BEST ARCHITECTURAL TOUGHENED GLASS BRAND, LANCET GLASS, - BEST HOME ELEVATOR BRAND, AARON ELEVATORS, - BEST STEEL DOORS & WINDOWS BRAND പുരസ്‌കാരം HAWAII DOORS & WINDOWS ഉം BEST EMERGING BUILDWARE ECOSYSTEM AWARD, VQ BUILDWARE ഉം ,BEST PROMISING BUILDER BRAND നുള്ള പുരസ്‌കാരം BAYT HOMES4 BUILDERS ഉം അർഹരായി

പുരസ്‌കാരങ്ങൾ 16ന് തിരുവനന്തപുരം ഒ ബൈ താമരയിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ വിതരണം ചെയ്യും. പി.സി വിഷ്ണുനാഥ്, ഡോ.ദിവ്യ എസ്.അയ്യർ, മീഡിയവൺ ഡയറക്ടർ വയലാർ ഗോപകുമാർ, സിഇഒ മുഷ്താഖ് അഹമ്മദ്, എഡിറ്റർ പ്രമോദ് രാമൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News