ഡോ.ഹകീം അസ്ഹരി എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ്; റഹ്മതുല്ല സഖാഫി എളമരം ജനറൽ സെക്രട്ടറി
മലപ്പുറം മേൽമുറി മഅദിൻ അക്കാദമിയിൽ നടന്ന എസ്‌വൈഎസ്(സുന്നി യുവജന സംഘം) കേരള യൂത്ത് കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്
Update: 2025-04-13 06:48 GMT
മലപ്പുറം: സുന്നി യുവജന സംഘം(എസ്‌വൈഎസ്) പ്രസിഡന്റായി ഡോ.ഹകീം അസ്ഹരിയെ തെരഞ്ഞെടുത്തു. റഹ്‌മതുല്ല സഖാഫി എളമരത്തെ ജനറല്‍ സെക്രട്ടറിയായും എം മുഹമ്മദ് സ്വാദിഖ് വെളിമുക്കിനെ ഫിനാന്‍സ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
മലപ്പുറം മേൽമുറി മഅദിൻ അക്കാദമിയിൽ നടന്നു വന്നിരുന്ന എസ്‌വൈഎസ് കേരള യൂത്ത് കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പുതിയ രണ്ട് വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികളെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എപി വിഭാഗം) ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചു.
സെക്രട്ടറിമാര്‍: എം.എം ഇബ്‌റാഹീം എരുമപ്പെട്ടി, ആര്‍.പി ഹുസൈന്‍ ഇരിക്കൂര്‍, കെ അബ്ദുറശീദ് നരിക്കോട്, കെ അബ്ദുല്‍ കലാം മാവൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍, എ.എ ജഅ്ഫര്‍ ചേലക്കര ,അബ്ദുല്‍ മജീദ് അരിയല്ലൂര്‍, സി.കെ ശകീര്‍ അരിമ്പ്ര.