'ഫാസിസ്റ്റ് കാവിവൽക്കരണത്തിനിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു'; സുപ്രിംകോടതി ഉത്തരവിൽ സിപിഎം

കേരളത്തിലെ ഗവർണറുടെ ഭാഗത്തുനിന്നും മറിച്ചുള്ള അഭിപ്രായമുണ്ടായി. ഗവർണറുടെ പ്രതികരണങ്ങൾ ഭരണഘടനാപരമായിരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

Update: 2025-04-13 06:37 GMT
Editor : സനു ഹദീബ | By : Web Desk
Advertising

തിരുവനന്തപുരം: ബില്ലിൽ ഒപ്പിടാൻ സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി ഉത്തരവിനെതിരായ ഗവർണറുടെ പ്രതികരണത്തിനെതിരെ സിപിഎം. ഫാസിസ്റ്റ് കാവിവൽക്കരണത്തിനിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കോടതി വിധി വ്യക്തമാക്കുന്നത്. കേരളത്തിലെ ഗവർണറുടെ ഭാഗത്തുനിന്നും മറിച്ചുള്ള അഭിപ്രായമുണ്ടായി. ഗവർണറുടെ പ്രതികരണങ്ങൾ ഭരണഘടനാപരമായിരിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

"ബില്ലുകളോടും നിയമങ്ങളോടും എങ്ങനെ ക്രിയാത്മകമായി പ്രതികരിക്കണമെന്നുള്ള നിലപാട് സ്വീകരിച്ച സുപ്രീംകോടതിയുടെ വിധി സുപ്രധാനമാണ്. സുപ്രീംകോടതി നിയമനിർമ്മാണത്തിന് അംഗീകാരം നൽകി. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ആദ്യമാണ് ഇങ്ങനെ.

ഗവർണറും രാഷ്ട്രപതിയും ഒപ്പുവയ്ക്കാതെ ബിൽ നിയമമാകുന്ന അവസ്ഥയാണ്. ഫാസിസ്റ്റ് കാവിവൽക്കരണത്തിനിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് സുപ്രീംകോടതി വിധി വ്യക്തമാക്കുന്നത്. കേരളത്തിലെ ഗവർണറുടെ ഭാഗത്തുനിന്നും മറിച്ചുള്ള അഭിപ്രായമുണ്ടായി. ഭരണഘടനാപരമായിരിക്കണം ഗവർണറുടെ പ്രതികരണങ്ങൾ. ജുഡീഷ്യറിക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമായി. ഗവർണർമാരെ ഉപയോഗപ്പെടുത്തി നിയന്ത്രിക്കാനുള്ള നീക്കങ്ങൾ തിരുത്തപ്പെടുന്നു എന്നത് ശ്ലാഘനീയം. ഭരണഘടനയിൽ പരിധി നിശ്ചയിക്കാത്തത് ഉപയോഗപ്പെടുത്താനുള്ള നീക്കത്തിന് എതിരേയാണ് സുപ്രീം കോടതി വിധി," എംവി ഗോവിന്ദൻ വ്യക്തമാക്കി.

അതേസമയം, പുനപരിശോധന അവകാശം എല്ലാവർക്കും ഉണ്ടെന്ന് മന്ത്രി പി. രാജീവ് പ്രതികരിച്ചു. മുൻകാല വിധികൾ, ശിപാർശകൾ എന്നിവ സമഗ്രമായി പരിശോധിച്ചാണ് സുപ്രിംകോടതി വിധി. പൊതുതത്വം ആയിട്ടല്ല. വിശദമായി വിലയിരുത്തിയിട്ടുണ്ട്. ജനാധിപത്യത്തെ ഉറപ്പിച്ച് നിർത്തുന്ന വിധിയാണ്. ഭരണഘടനക്കുനുസൃതമാണോ എന്ന് തീരുമാനിക്കേണ്ടത് സുപ്രിം കോടതി ആണെന്നും അദ്ദേഹം വ്യക്തമാക്കി. 

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News