നിങ്ങളുടെ ഡിറ്റര്‍ജന്‍റുകൾ സ്ലോ പോയിസണുകളോ?; ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നത് ഇങ്ങനെ!

ശരീരത്തിൽ സ്ലോ പോയിസൺ പോലെ പ്രവർത്തിക്കാൻ കഴിയുന്ന മറഞ്ഞിരിക്കുന്ന രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു

Update: 2025-12-14 04:10 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: വസ്ത്രങ്ങൾ വൃത്തിയാക്കാനായി ഡിറ്റര്‍ജന്‍റുകൾ(സോപ്പുപൊടി) ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. പെട്ടെന്ന് കറ കളയും തുടങ്ങിയ വാഗ്ദാനങ്ങളുമായി നിരവധി ഡിറ്റര്‍ജന്‍റുകൾ ഇന്ന് വിപണിയിലുണ്ട്. നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഡിറ്റർജന്‍റുകളും ക്ലീനറുകളും പൂർണമായും സുരക്ഷിതമാണെന്നും, നമ്മുടെ വസ്ത്രങ്ങൾ പുതുമയോടെ നിലനിർത്തുന്നുവെന്നുമാണ് പലരും കരുതുന്നത്.

എന്നാൽ പലതിലും ഒളിഞ്ഞിരിക്കുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവ നമ്മുടെ ആരോഗ്യത്തെ സാവധാനം ബാധിക്കുകയും ഹോർമോണുകളെ തടസ്സപ്പെടുത്തുകയും , ഗുരുതരമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് കാൻസർ ഇമ്മ്യൂണോതെറാപ്പിയിൽ വിദഗ്ധനും കാൻസർ ഹീലർ സെന്‍റര്‍ മാനേജിംഗ് ഡയറക്ടറും 22 വർഷത്തിലേറെ പരിചയസമ്പന്നനായ ഡോക്ടർ തരംഗ് കൃഷ്ണ പറയുന്നു. ഡിറ്റര്‍ജന്‍റുകൾക്ക് പകരം സുരക്ഷിതമായ ബദലുകൾ എങ്ങനെ ഉപയോഗിക്കാമെന്നും ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്.

Advertising
Advertising

ഡിറ്റർജന്‍റുകൾ നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

"നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന ഡിറ്റർജന്‍റുകളും ക്ലീനറുകളും കാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകും," ഡോ. തരംഗ് കൃഷ്ണ മുന്നറിയിപ്പ് നൽകുന്നു. "നമ്മുടെ വസ്ത്രങ്ങളിലും വീടുകളിലും ഉപയോഗിക്കുന്ന പല ഉൽപന്നങ്ങളിലും സുരക്ഷിതവും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുന്നതുമാണെന്ന് ഞങ്ങൾ കരുതുന്നു, യഥാർത്ഥത്തിൽ ശരീരത്തിൽ സ്ലോ പോയിസൺ പോലെ പ്രവർത്തിക്കാൻ കഴിയുന്ന മറഞ്ഞിരിക്കുന്ന രാസവസ്തുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു".

ഈ ഉൽപന്നങ്ങളിൽ സുഗന്ധത്തിനായി ഉപയോഗിക്കുന്ന ദ്രവ്യങ്ങൾ ദോഷകരമായ ഫ്താലേറ്റുകളെ(പ്ലാസ്റ്റിക്കുകളെ മൃദുവാക്കാനും വഴക്കമുള്ളതാക്കാനും ഉപയോഗിക്കുന്ന രാസവസ്തുക്കൾ) മറയ്ക്കുന്നു. ഇത് കാലക്രമേണ ഹോർമോൺ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുമെന്ന് ഡോക്ടര്‍ വിശദീകരിക്കുന്നു.

" ചില ഡിറ്റർജന്‍റുകളിൽ ഫോർമാൽഡിഹൈഡും(റസീനുകളുടെ നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇവ മനുഷ്യരിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു). ബെൻസീനും(അർബുദത്തിന് കാരണമാകുന്ന രാസവസ്തു) അടങ്ങിയിരിക്കാം. ശ്വസനവ്യവസ്ഥയെ ബാധിക്കുകയും ബ്രോങ്കൈറ്റിസിന് കാരണമാവുകയും ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്ന പദാർത്ഥങ്ങളാണിവ," ഡോ. കൃഷ്ണ കൂട്ടിച്ചേർക്കുന്നു.

സുരക്ഷിതമായ ബദലുകൾ എന്തൊക്കെയാണ്?

അപകടസാധ്യതകൾ കുറയ്ക്കുന്നതിന്, പ്രകൃതിദത്തവും സുരക്ഷിതവുമായ ബദലുകളിലേക്ക് മാറാൻ ഡോ.തരംഗ് നിര്‍ദേശിക്കുന്നു. "വെള്ളത്തിൽ മാത്രം ഉപയോഗിക്കാവുന്നതും നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ദോഷകരമായ രാസവസ്തുക്കളിൽ നിന്നും ഒരു പരിധി വരെ സംരക്ഷിക്കുന്നതിനാൽ ഹെർബൽ ക്ലീനറുകൾ അനുയോജ്യമാണ് . നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഉൽപന്നങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സുരക്ഷയ്ക്ക് മുൻഗണന നൽകുക," അദ്ദേഹം ഉപദേശിക്കുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News