Writer - razinabdulazeez
razinab@321
ദുബൈ: ദുബൈയിൽ പുതിയ നാല് ബസ് റൂട്ടുകൾക്ക് തുടക്കമിടാനൊരുങ്ങി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. റൂട്ട് 88എ, റൂട്ട് 88ബി, റൂട്ട് 93എ, റൂട്ട് 93ബി എന്നിങ്ങനെയാണ് പുതിയ റൂട്ടുകൾ. ജനുവരി ഒമ്പത് മുതലാണ് പുതിയ റൂട്ടുകളും മാറ്റങ്ങളും നടപ്പാക്കുക. നിലവിലുള്ള 70 റൂട്ടുകളിൽ മാറ്റങ്ങൾ വരുത്താനും അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. തിരക്കേറിയ യാത്രാസമയങ്ങളിൽ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അതോറിറ്റിയുടെ ഈ നടപടി.