ട്രംപിന്റെ മരുമകൾ മുതൽ മുഫ്ത് മെഹക് വരെ; വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിൽ പ്രമുഖർ
ഹോളിവുഡ് താരം വിൽസ്മിത്ത് ഇമറാത്തി ഇൻഫ്ലൂവൻസർ ഖാലിദ് അമീരിയുമായി നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു
ദുബൈ: ലോകത്തെ പ്രമുഖ സോഷ്യൽ മീഡിയ താരങ്ങൾ അണിനിരക്കുന്ന വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് ദുബൈയിൽ പുരോഗമിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൾ ലാറ ട്രംപ് മുതൽ നടി സാമന്ത പ്രഭുവരെ ഉച്ചകോടിയുടെ രണ്ടാം ദിവസം സദസുമായി സംവദിച്ചു. ഒട്ടേറെ പ്രമുഖരാണ് സമ്മിറ്റിന്റെ രണ്ടാം ദിവസം വൺ ബില്യൺ ഫോളോവേഴ്സ് സമ്മിറ്റിന്റെ വേദിയിലെത്തിയത്.
സോഷ്യൽ മീഡിയയിലെ ഓരോ പോസ്റ്റും ഉത്തരവാദിത്തോടെ നിർവഹിക്കേണ്ടതാണെന്ന് യു.എ.ഇ സഹമന്ത്രി റീം അൽ ഹാഷ്മി പറഞ്ഞു. ട്രംപിന്റെ മരുമകളും ടിവി പ്രൊഡ്യൂസറുമായ ലാറ ട്രംപും സദസുമായി സംവദിച്ചു. ഹോളിവുഡ് താരം വിൽസ്മിത്ത് ഇമറാത്തി ഇൻഫ്ലൂവൻസർ ഖാലിദ് അമീരിയുമായി നടത്തിയ സംവാദം ശ്രദ്ധേയമായിരുന്നു.
ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അൽഅബ്ബാർ, മുഫ്ത് മെഹക്, ഇന്ത്യയിൽ നിന്ന് നടി സാമന്ത പ്രഭു എന്നിവരും ഉച്ചകോടിയുടെ രണ്ടാം ദിവസം വേദിയിലെത്തി. സോഷ്യൽ മീഡിയരംഗത്തെ സംഭാവനകൾക്കുള്ള പുരസ്കാരങ്ങളും ഇന്ന് വിതരണം ചെയ്തു. വൺ ബില്യൺ ഫോളോവേഴ്സ് ഉച്ചകോടി നാളെ സമാപിക്കും