ഹൈദരാബാദിലും ചെന്നൈയിലും കളിയില്ല, പഞ്ചാബിന് ഹോം ഗ്രൗണ്ടില്ല; പുതുക്കിയ ഐപിഎൽ ഷെഡ്യൂൾ ഇങ്ങനെ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ പശ്ചാത്തലത്തിൽ നിർത്തിവെച്ച ഐപിഎൽ മെയ് 17 മുതൽ പുനരാരംഭിക്കും. പുതുക്കിയ ഷെഡ്യൂൾ പ്രകാരം ജൂൺ മൂന്നിനാണ് ഫൈനൽ. മെയ് 8ന് പഞ്ചാബ്-ലഖ്നൗ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ച ശേഷം ഐപിഎൽ മത്സരങ്ങൾ നടന്നിരുന്നില്ല. ഈ മത്സരം ജയ്പൂരിൽ വെച്ച് മെയ് 24ന് വീണ്ടും ഒരുക്കും. മെയ് 17ന് ആദ്യ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ലഖ്നൗ സൂപ്പർജയന്റ്സും ഏറ്റുമുട്ടും.
പുതുക്കിയ ഷെഡ്യൂൾ പ്രകാരം ബെംഗളൂരു, ജയ്പൂർ,ഡൽഹി, ലഖ്നൗ, അഹമ്മദാബാദ്, മുംബൈ എന്നീ ആറ് സ്റ്റേഡിയങ്ങളിൽ മാത്രമേ മത്സരങ്ങൾ നടക്കൂ. ചെന്നൈ, ഹൈദരാബാദ്, മൊഹാലി, കൊൽക്കത്ത അടക്കമുള്ള വേദികളെ ഒഴിവാക്കി.േപ്ല ഓഫ് മത്സരങ്ങളുടെയും ഫൈനലിന്റെയും വേദി ഇനിയും തീരുമാനമായിട്ടില്ല.
നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളുടെ മടങ്ങിവരവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ജൂൺ 11 മുതൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നതിൽ ആസ്ട്രേലിയൻ-ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാണ്. കൂടാതെ മെയ് 30 മുതൽ ഇന്ത്യ എ ടീമും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ചതുർദിന മത്സരവും പ്രതിസന്ധിയിലാണ്. ഇതിൽ കളിക്കേണ്ട പലതാരങ്ങളും ഐപിഎല്ലിൽ കളത്തിലിറങ്ങുന്നുണ്ട്.
പുതുക്കിയ ഷെഡ്യൂൾ ഇങ്ങനെ: