തൃശൂരിൽ യുവാവിന്റെ ആത്മഹത്യ; വിവാഹം മുടക്കിയ കാമുകിയും ഭർത്താവുമടക്കം മൂന്ന് പേർ അറസ്റ്റിൽ
യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ കാമുകിയും ഒന്നാം പ്രതിയുമായ അഖിലയും ഭർത്താവ് ജീവനും അഖിലയുടെ സഹോദരൻ അനൂപും വീട്ടിലെത്തി ബഹളം വെച്ചിരുന്നു
ഇരിങ്ങാലക്കുട: കരുവന്നൂർ തേലപ്പിള്ളിയിൽ കിടപ്പുമുറിയിൽ യുവാവ് ആത്മഹത്യ ചെയ്യാനിടയായ സംഭ വത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഒല്ലൂർ അഞ്ചേരി സ്വദേശി കൊല്ലംപറമ്പിൽ വീട്ടിൽ അഖില (31), കൊല്ലംപറമ്പിൽ വീട്ടിൽ ജീവൻ (31), വല്ലച്ചിറ ചെ റുശ്ശേരി സ്വദേശി ആട്ടേരി വീട്ടിൽ അനൂപ് (38) എന്നിവർ അറസ്റ്റിൽ.
മരണപ്പെട്ട യുവാവിന്റെ ആത്മഹത്യ കുറിപ്പ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു. യുവാവ് മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ കാമുകിയും ഒന്നാം പ്രതിയുമായ അഖിലയും ഭർത്താവ് ജീവനും അഖിലയുടെ സഹോദരൻ അനൂപും ജനുവരി 22ന് രാത്രി യുവാവിന്റെ തേലപ്പിള്ളിയിലെ വീട്ടിലെത്തിയിരുന്നു. ഇവർ ബഹളം വെക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും യുവാവിന്റെ മൊബൈൽ ഫോൺതട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് വിവാഹം മുടക്കുകയും ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമത്തിലാണ് യുവാവ് ആത്മഹത്യ ചെയ്തതതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.