സ്ഥലം മാറിപ്പോകുന്ന ആർടിഒയുടെ യാത്രയയപ്പ് പരിപാടിക്കിടെ വിജിലന്‍സ് റെയ്ഡ്; ഉദ്യോഗസ്ഥർക്ക് കൈമാറാനായി സൂക്ഷിച്ച 66,600 രൂപ പിടിച്ചെടുത്തു
പീരുമേട് ആർടിഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ 16,000 രൂപയും പിടിച്ചെടുത്തു
Update: 2025-07-20 05:26 GMT
ഇടുക്കി: ഉടുമ്പൻചോല ജോയിൻറ് ആർടിഒഓഫീസിൽ വിജിലൻസ് റെയ്ഡ്.ഏജൻറ്മാരിൽ നിന്ന് ഡ്രൈവിംഗ് സ്കൂളുകളുടെ വിഹിതം രേഖപ്പെടുത്തിയ പട്ടികയും പിടിച്ചെടുത്തു. ഉദ്യോഗസ്ഥർക്ക് കൈമാറാനായി സൂക്ഷിച്ച 66,600 രൂപ പിടിച്ചെടുത്തു. സ്ഥലം മാറിപ്പോകുന്ന ആർടിഒ യുടെ യാത്രയയപ്പ് പരിപാടിയിലായിരുന്നു പരിശോധന. പീരുമേട് ആർടിഒ ഓഫീസിൽ നടത്തിയ പരിശോധനയിൽ പതിനാറായിരം രൂപയും പിടിച്ചെടുത്തു
സംസ്ഥാനവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് ഉടുമ്പൻചോല ജോയിൻറ് ആർടിഒഓഫീസിലും റെയ്ഡ് നടത്തിയത്. രാത്രി പത്തുമണി വരെ പരിശോധന നീണ്ടു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കുമെന്നും വിജിലന്‍സ് അറിയിച്ചു.