'കാന്തപുരത്തിനെതിരെ പറഞ്ഞത് എങ്ങനെ മുസ്‌ലിം സമുദായത്തിന് എതിരാകും എന്ന സിപിഎമ്മിന്റെ മില്യൻ ഡോളർ ചോദ്യം വന്നോ?' എസ്ഐഒ സംസ്ഥാന പ്രസിഡൻറ് അഡ്വ.അബ്ദുൽ വാഹിദ്

വിദ്വേഷ പ്രചരണം സംഘപരിവാർ ആയുധമാണെന്നും സംഘപരിവാറിനെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്തുടരുന്ന പിണറായി വിജയൻ നേതൃത്വത്തിലെ ഇടത് സർക്കാർ സ്പോൺസേർഡ് വംശീയ പ്രചാരണമാണ് വെള്ളാപ്പള്ളി നടേശൻ നടത്തി കൊണ്ടിരിക്കുന്നതെന്നും എസ്​ ഐ ഒ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു

Update: 2025-07-20 10:35 GMT
Advertising

കോഴിക്കോട്: വീണ്ടും വർഗീയ പ്രസ്താവന നടത്തിയിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. എന്നാൽ ഇത്തവണ പരാമർശം നടത്തിയിരിക്കുന്നത് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്കെതിരെയാണ്. കടുത്ത മുസ്‌ലിം വിദ്വേഷം നടത്തിയിട്ടും വെള്ളാപ്പള്ളിയെ ന്യായികരിക്കുന്ന നിലപാടാണ് സർക്കാർ സംവിധാങ്ങളും മന്ത്രിമാരും സ്വീകരിച്ചു പോരുന്നത്. ഈ ഘട്ടത്തിൽ മുസ്‌ലിംവിരുദ്ധ വിദ്വേഷങ്ങളോടുള്ള സർക്കാരിന്റെയും നിലപ്പടിനെതിരെ വിമർശനവുമായി എസ്‌ഐഒ.

'കാന്തപുരത്തിന് എതിരെ പറഞ്ഞത് എങ്ങനെ മുസ്‌ലിം സമുദായത്തിന് എതിരാകും' എന്ന സി.പി.എം ന്റെ മില്യൻ ഡോളർ ചോദ്യം വന്നോ?? എന്ന് എസ്‌ഐഒ സംസ്ഥാനം പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ് ചോദിച്ചു. വിദ്വേഷ പ്രചരണം സംഘപരിവാർ ആയുധമാണെന്നും സംഘപരിവാറിനെ ചാണിന് ചാണായും മുഴത്തിന് മുഴമായും പിന്തുടരുന്ന പിണറായി വിജയൻ നേതൃത്വത്തിലെ ഇടത് സർക്കാർ സ്പോൺസേർഡ് വംശീയ പ്രചാരണമാണ് വെള്ളാപ്പള്ളി നടേശൻ നടത്തി കൊണ്ടിരിക്കുന്നതെന്നും വാഹിദ് പറഞ്ഞു.

കാന്തപുരം അബൂബക്കർ മുസ്ല്യാരെയും മലപ്പുറത്തെയും മറ്റും മുൻ നിർത്തി നടത്തി കൊണ്ടിരിക്കുന്ന വംശീയ പ്രചാരണങ്ങളെ തടയാൻ ഉത്തരവാദിത്തപ്പെട്ട മുഖ്യ മന്ത്രിയും മറ്റ് മന്ത്രിമാരും അനുമോദനവും സ്വീകരണവുമായി മത്സരിക്കുകയാണ്. ഈ സർക്കാർ നിലപാടും സംഘ്പരിവാർ നിലപാടും എന്ത് വ്യത്യാസം ഉണ്ടെന്നാണ് സിപിഎമ്മുകാർ പറയുന്നതെന്നും വാഹിദ് ചോദിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News