പരിവാഹൻ സൈറ്റിന്റെ പേരിൽ തട്ടിപ്പ്; മൂന്ന് യുപി സ്വദേശികള്‍ കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ
കേരളത്തിൽ നിന്ന് മാത്രം 45 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്
Update: 2025-07-20 05:59 GMT
കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിന്റെ പേരിൽ തട്ടിപ്പ് നടത്തിയ വൻ സംഘത്തെ പിടികൂടി. മൂന്ന് യുപി സ്വദേശികളെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. കേരളത്തിൽ നിന്ന് മാത്രം 45 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത് .
വാരാണസിയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2700 ഓളം പേര്‍ ഇവരുടെ തട്ടിപ്പിനിരയായെന്നും പൊലീസ് പറയുന്നു.കേരളത്തില്‍ മാത്രം 500 ഓളം തട്ടിപ്പുകൾ നടത്തി.
സംസ്ഥാനത്ത് നിന്ന് വാഹന ഉടമകളുടെ വിവരങ്ങൾ സംഘം ശേഖരിച്ചത് കൊൽക്കത്തയിൽ നിന്ന് പരിവാഹൻ സൈറ്റിന്റെ പേരിൽ വാട്സാപ്പിൽ ലിങ്ക് അയച്ചു നൽകിയാണ് പണം തട്ടിയത്.