അഖിൽ പി. ധർമജന്റെ 'റാം c/o ആനന്ദി'ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

Update: 2025-06-18 10:07 GMT

കോഴിക്കോട്: അഖിൽ പി. ധർമജൻ എഴുതിയ നോവൽ 'റാം c/o ആനന്ദി'ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം. വിവിധ ഭാഷകളിൽ നിന്നുള്ള 23 കൃതികൾക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

സമീപകാലത്ത് യുവ വായനക്കാർക്കിടയിൽ ഏറ്റവുമധികം ചർച്ചയായ നോവലാണ് 'റാം c/o ആനന്ദി'. 2020 അവസാനത്തോടെയാണ് നോവൽ വായനക്കാരിൽ നിന്ന് വായനക്കാരിലേക്ക് സഞ്ചരിച്ചു തുടങ്ങിയത്. ഏറ്റവും ഒടുവിൽ ഇൻസ്റ്റഗ്രാം റീലുകളിലും സ്‌റ്റോറികളിലും കൂടി ഇടംപിടിച്ചതോടെ നോവൽ യുവ വായനക്കാർ ഏറ്റെടുക്കുകയായിരുന്നു.

സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തുന്ന റാം എന്ന മലയാളി ചെറുപ്പക്കാരനിലൂടെ തുടങ്ങുന്ന കഥ സഹപാഠികളായ രേഷ്മയിലൂടെയും വെട്രിയിലൂടെയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആനന്ദിയിലൂടെയും റെയിൽവേ സ്റ്റേഷനിൽവെച്ച് പരിചയപ്പെടുന്ന തിരുനങ്കൈ മല്ലിയിലൂടെയും വെട്രിയുടെയും ആനന്ദിയുടെയും വീട്ടുടമസ്ഥനായ പാട്ടിയിലൂടെയുമൊക്കെയാണ് വികസിക്കുന്നത്.

Advertising
Advertising

അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അഖിൽ പി. ധർമജൻ പ്രതികരിച്ചു. ''കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്...! സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല...അറിഞ്ഞപ്പോൾ മുതൽ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്...ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യർക്കും എന്റെ ഉമ്മകൾ...''- അഖിൽ ഫേസ്ബുക്കിൽ കുറിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News