'സർക്കറിനെതിരെ സമുദായ നേതാവ് വർഗീയ ആരോപണം ഉന്നയിക്കുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയെ ആദ്യമായിട്ടാണ് കാണുന്നത്'; ഫാത്തിമ തെഹ്‌ലിയ
'കാന്തപുരം ഉസ്താദ് പറയുന്ന പോലെയാണ് കേരളഭരണം നടക്കുന്നത് എന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിന് മറുപടി പറയാനെങ്കിലുമുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണം''
കോഴിക്കോട്: സ്വന്തം സർക്കാരിനെതിരെ ഒരു സമുദായ നേതാവ് വർഗീയ ആരോപണമുന്നയിക്കുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയെ ആദ്യമായിട്ടാണ് കേരളക്കര കാണുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹ്‌ലിയ.
'കാന്തപുരം ഉസ്താദ് പറയുന്ന പോലെയാണ് കേരളഭരണം നടക്കുന്നത് എന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിന് മറുപടി പറയാനെങ്കിലുമുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണം.
മലപ്പുറത്തെക്കുറിച്ചും മുസ്ലിങ്ങളെ കുറിച്ചും വെള്ളാപ്പള്ളി നടേശൻ പറഞ്ഞ വർഗീയ പ്രസ്താവനയ്ക്ക് മറുത്തൊരു വാക്ക് ഏതെങ്കിലും സിപിഎം നേതാവിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം കുറെ കാലമായി ആർ.എസ്.എസ്സിന്റെ അതേ രാഷ്ട്രീയമാണല്ലോ സിപിഎം പറയുന്നത്'- ഫേസ്ബുക്ക് പോസ്റ്റില്‍ ഫാത്തിമ തെഹ്‌ലിയ പറഞ്ഞു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കാന്തപുരം ഉസ്താദ് പറയുന്ന പോലെയാണ് കേരളഭരണം നടക്കുന്നത് എന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിന് മറുപടി പറയാനെങ്കിലുമുള്ള ധൈര്യം മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണം.
മലപ്പുറത്തെക്കുറിച്ചും മുസ്ലിങ്ങളെ കുറിച്ചും വെള്ളാപ്പള്ളി നടേശൻ പറഞ്ഞ വർഗീയ പ്രസ്താവനയ്ക്ക് മറുത്തൊരു വാക്ക് ഏതെങ്കിലും സിപിഎം നേതാവിൽ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല.
കാരണം കുറെ കാലമായി ആർ.എസ്.എസ്സിന്റെ അതേ രാഷ്ട്രീയമാണല്ലോ സിപിഎം പറയുന്നത്.
ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി സിപിഎമ്മും വെള്ളാപ്പള്ളി നടേശനും നടത്തുന്ന പ്രസ്താവനകൾ കേരളത്തിന്റെ മതേതര ഘടനയ്ക്ക് വലിയ പരിക്കാണ് ഏൽപ്പിക്കുന്നത്.
സ്വന്തം സർക്കാരിനെതിരെ ഒരു സമുദായ നേതാവ് വർഗീയ ആരോപണമുന്നയിക്കുമ്പോൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയെ ആദ്യമായിട്ടാണ് കേരളക്കര കാണുന്നത്.