'എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി മാത്രമാണ് ജോലിയിൽ തുടർന്നത്,ആശുപത്രി ജിഎം മറ്റുള്ളവരുടെ മുന്നില്‍വെച്ച് മകളെ അപമാനിച്ചു'; അമീനയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ്
മരിക്കുന്നതിന് തൊട്ടുമുന്‍പ് വിഡിയോ കോള്‍ വിളിക്കുകയും സന്തോഷത്തോടെ സംസാരിക്കുകയും ചെയ്തിരുന്നതായും കുടുംബം
മലപ്പുറം: കുറ്റിപ്പുറം ആശുപത്രിയിലെ നഴ്സായ അമീനയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം.അമീന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് മിഥ്ലാജ് പറഞ്ഞു, ആശുപത്രി ജനറൽ മാനേജറും, അമീനയുമായി പ്രശ്നമുണ്ടായിരുന്നു. എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റ് കിട്ടാനുള്ളത് കൊണ്ടാണ് ജോലിയില്‍ തുടർന്നതെന്നും മിഥ്ലാജ് പറഞ്ഞു.
ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും മോളെപ്പറ്റി നല്ല അഭിപ്രായമായിരുന്നു. രണ്ടര മാസം കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വിളിച്ചിരുന്നു. ജിഎം മറ്റു സ്റ്റാഫുകളുടെ മുന്നില്‍വെച്ച് അപമാനിച്ചെന്ന് പറഞ്ഞാണ് വിളിച്ചത്.അന്ന് രാത്രി ഭാര്യയെയും കൂട്ടി ആശുപത്രിയിലേക്ക് പോയി. ഒന്നര മാസം കൂടി ജോലി ചെയ്യാനുണ്ട്. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ളതുകൊണ്ടാണ് പ്രശ്നമുണ്ടാക്കേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ തിരിച്ചുപോന്നത്..' പിതാവ് പറഞ്ഞു. മരിക്കുന്നതിന് തൊട്ടുമുന്‍പ് വിഡിയോ കോള്‍ വിളിക്കുകയും സന്തോഷത്തോടെ സംസാരിക്കുകയും ചെയ്തിരുന്നതായും കുടുംബം പറയുന്നു. അമീനയുടെ മരണത്തില്‍ നിരവധി ദുരൂഹതകളുണ്ടെന്നും കുടുംബം പറയുന്നു.
മരണത്തിൽ അമീനയുടെ കോതമംഗലത്തെ വീട്ടിലെത്തി അന്വേഷണ സംഘം മൊഴിയെടുത്തു.തിരൂർ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണനാണ് മൊഴിയെടുത്തത്.