'പാർട്ടിക്ക് അവമതിപ്പുണ്ടാക്കി'; വേടനെതിരെ പരാതി നൽകിയതിൽ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് വേടനെതിരെ മിനി എൻഐക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകിയത്.

Update: 2025-05-24 15:41 GMT

പാലക്കാട്: റാപ്പർ വേടനെതിരെ എൻഐഎക്ക് പരാതി നൽകിയതിൽ പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയതിലാണ് അതൃപ്തി. പരാതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എൻഐഎക്ക് പരാതി നൽകിയത് എന്ന് വ്യക്തമാക്കണം. ഇനി ഈ വിഷയത്തിൽ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിർദേശം നൽകി.

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് വേടനെതിരെ മിനി എൻഐക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകിയത്. നാല് വർഷം മുമ്പ് പുറത്തിറങ്ങിയ വേടന്റെ 'വോയ്‌സ് ഓഫ് വോയ്‌സ് ലെസ്' എന്ന പാട്ടിൽ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കൽ, വിദ്വേഷം വളർത്തൽ, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീർത്തിപ്പെടുത്തൽ, അക്രമവും വിദ്വേഷവും വളർത്തുന്നതിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor