യു.എ.ഇയിൽ ജനുവരി 1ന് സ്വകാര്യമേഖലയിലും പുതുവർഷം പൊതുഅവധി
മാനവ വിഭവശേഷി-എമിറേറ്റൈസേഷൻ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം
Update: 2025-12-12 11:27 GMT
ദുബൈ: പുതുവത്സരത്തോടനുബന്ധിച്ച് യു.എ.ഇ.യിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും 2026 ജനുവരി 1 വ്യാഴാഴ്ച ശമ്പളത്തോടുകൂടിയ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി-എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ആണ് ഇക്കാര്യം അറിയിച്ചത്.
പൊതു-സ്വകാര്യ മേഖലകൾക്കായി കാബിനറ്റ് അംഗീകരിച്ച ഔദ്യോഗിക അവധിദിനങ്ങൾ സംബന്ധിച്ച തീരുമാനം നടപ്പാക്കിക്കൊണ്ട് മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലാണ് പ്രഖ്യാപനം.