റിയാദിൽ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കും; പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു

സ്വകാര്യ മേഖലാ സഹകരണത്തോടെയാണ് പദ്ധതി

Update: 2025-12-14 14:14 GMT
Editor : Mufeeda | By : Web Desk

റിയാദ്: റിയാദിലെ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കാനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് സൗദി അറേബ്യ. അമ്പതിലധികം പദ്ധതികളാണ് നടപ്പാക്കുക. സ്വകാര്യ മേഖലാ സഹകരണത്തോടെയായിരിക്കും പദ്ധതികൾ. ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, ഷോപ്പിങ് സെന്ററുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരിക്കും പദ്ധതികൾ.

മൊത്തം 2 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വിവിധ ഇടങ്ങളിലായി പാർക്കിങ് ഒരുക്കുക. റിയാദ് മുനിസിപ്പാലിറ്റിയുടെ വികസന വിഭാഗമായ റിമാത് റിയാദ് ഡെവലപ്‌മെന്റ് കമ്പനിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. പാർക്കിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സുരക്ഷിത പാർക്കിങ് ഒരുക്കുക, ജീവിത നിലവാരം ഉയർത്തുക തുടങ്ങിയവയുടെ ഭാഗമായാണ് നീക്കം.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News