നിരുപാധികം കീഴടങ്ങാതെ ഇറാനുമായി ഒരു കരാറിനുമില്ല: ട്രംപ്

ഇറാനെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്താനും സാമ്പത്തികമായി കരുത്തരാക്കാനുമാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ട്രംപ് പറഞ്ഞു

Update: 2026-03-06 17:07 GMT

വാഷിങ്ടൺ: നിരുപാധികമായി കീഴടങ്ങാതെ ഇറാനുമായി ഒരു കരാറിനുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തങ്ങൾക്ക് സ്വീകാര്യരായ നേതാക്കളെ ഇറാൻ തിരഞ്ഞെടുക്കണമെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ട്രംപ് പറഞ്ഞു.

യുഎസും സഖ്യകക്ഷികളും ഇറാനെ തകർച്ചയിൽ നിന്ന് മോചിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇറാനെ സാമ്പത്തികമായി കരുത്തരാക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. ഇറാന് മികച്ചൊരു ഭാവിയുണ്ടെന്നും ട്രംപ് പറഞ്ഞു.

ഇറാനിലും ലബനാനിലും ഇസ്രായേലും യുഎസും ഏഴാം ദിവസവും കടുത്ത ആക്രമണം തുടരുകയാണ്. ലബനാനിലെ മജ്ദൽ സെൽമിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ ഒമ്പതുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയ യുഎസ്- ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ ഇതുവരെ 1,332 ആളുകൾ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News